കാശ്മീര്‍ ഇല്ലാത്ത ഭൂപടങ്ങള്‍ നല്‍കി; ഇന്ത്യയുടെ പരമാധികാരത്തെ ബി.ബി.സി ചോദ്യം ചെയ്യുന്നു; കോണ്‍ഗ്രസിനെ ചോദ്യമുനയില്‍ നിര്‍ത്തി വീണ്ടും അനില്‍ ആന്റണി

ബിബിസിക്കെതിരെയും കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഭൂപടങ്ങള്‍ ഉള്‍പ്പെടെ ചാനല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാശ്മീര്‍ ഇല്ലാത്ത ഭൂപടം പലതവണ ബിബിസി നല്‍കിയിട്ടുണ്ട്. ബിബിസി നല്‍കിയ ഭൂപടങ്ങള്‍ സഹിതമാണ് അനില്‍ ആന്റണിയുടെ ട്വീറ്റ്. കോണ്‍ഗ്രസിനെയും ജയറാം രമേശിനെയും ടാഗ് ചെയ്താണ് അദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ, ബിബിസിയുടെ ‘ഇന്ത്യ-ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററിയെ എതിര്‍ത്ത് അനില്‍ ആന്റണി പരസ്യമായി രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണു ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ആന്റണി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. എന്നാല്‍, ഇതു വലിയ വിവാദങ്ങള്‍ക്ക് ഇടവെയ്ക്കുകയും അദേഹത്തിന്റെ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞിരുന്നു.

Latest Stories

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക