ട്രെയിന്‍ തട്ടി ആന ചരിഞ്ഞ സംഭവം; നിയമനടപടി സ്വീകരിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

കഞ്ചിക്കോട് ട്രെയിന്‍ തട്ടി ആന ചരിഞ്ഞ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. 45 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമെ ട്രാക്കില്‍ ട്രെയിന്‍ ഓടിക്കാവൂ. ഇവിടെ എത്ര വേഗത്തിലാണ് ഓടിച്ചതെന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തും.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു അപകടമുണ്ടാകുന്നതെന്നും് മന്ത്രി പറഞ്ഞു. കൊട്ടാമുടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. കന്യാകുമാരിയില്‍ നിന്ന് അസാമിലേക്ക് പോകുന്ന വിവേക് എക്സ്പ്രസാണ് ആനയെ ഇടിച്ചത്.

20 വയസുള്ള ഒരു പിടിയാനയാണ് ചരിഞ്ഞത്. ഇവിടെ മുന്‍പും നിരവധി തവണ കാട്ടാന അപകടത്തില്‍ പെട്ടിട്ടുണ്ട്. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ടത്തില്‍ അവിടേക്ക് എത്താനായിരുന്നില്ല.

റെയില്‍വേ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

Latest Stories

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ