'ജനാധിപത്യത്തിനെതിരായ കടന്നാക്രമണം'; തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ലെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.

മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദർശനം. അപ്പോഴാണ് ഗാന്ധിക്കെതിരെ ആർഎസ്എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളര്‍ത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച