'വയറ്റില്‍ കത്രിക വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളു'; കെടുകാര്യസ്ഥതയ്ക്ക് പരിഹാരമുണ്ടാക്കുന്നതിന് പകരം ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ സി വേണുഗോപാല്‍

വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളൂവെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ആര്‍ട്ടറി ഫോര്‍സെപ്‌സ് വയറ്റില്‍ കുടുങ്ങിയ രോഗിയെ കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചു. വയറ്റില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണം (ആര്‍ട്ടറി ഫോര്‍സെപ്‌സ്) നീക്കം ചെയ്ത ശേഷം ആശുപത്രിയില്‍ കഴിയുന്ന ആലപ്പുഴ പുന്നപ്ര യിലെ ഉഷാ ജോസഫിനെ (51) സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

ആലപ്പുഴ എംപിയായ കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് ഉഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ചികിത്സ ലഭ്യമാക്കിയതും. ഐസിയുവില്‍ കഴിയുന്ന ഉഷയെ ഇന്ന് മുറിയിലേക്ക് മാറ്റിയേക്കും. വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം ഉണ്ടെന്ന് അറിഞ്ഞിട്ടു പോലും അഡ്മിറ്റ് ചെയ്ത് അത് പുറത്തെടുക്കാതെ പിന്നീടു വരാന്‍ പറഞ്ഞുവിടുകയാണ് മെഡിക്കല്‍ കോളജുകാര്‍ ചെയ്തത് എന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ ആരോഗ്യമേഖലയെ ബാധിച്ചിരിക്കുന്ന കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്ക്കും പരിഹാരമുണ്ടാക്കുന്നതിന് പകരം ഇവിടെ പ്രശ്‌നമൊന്നുമില്ല എന്ന് വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അവരുടെ വയറ്റില്‍ ഉപകരണം വച്ചതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇനി ഉഷ തന്നെ ഉപകരണം എടുത്തു വച്ചു എന്നും അവരു തന്നെയാണ് ഉത്തരവാദി എന്നും പറയുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇപ്പോള്‍ അവര്‍ക്ക് ആകെ കുറ്റപ്പെടുത്താന്‍ പറ്റുന്നത് രോഗിയെയാണ്. ഇതൊക്കെ പൊതുസമൂഹത്തിനു മുന്നിലുണ്ടെന്ന് ഓര്‍മ വേണമെന്നും െക.സി.വേണുഗോപാല്‍ പറഞ്ഞു.

തങ്ങളാരും സര്‍ക്കാര്‍ ആശുപത്രികളെ മോശമാക്കാനല്ല പറയുന്നത് എന്നും, ആ വീഴ്ചകളെ പരിഹരിക്കേണ്ട ‘സിസ്റ്റ’ത്തിന് തന്നെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. സിസ്റ്റം പരാജയപ്പെട്ടു എന്നു പറയുമ്പോള്‍ അത് പരിഹരിക്കുന്നതിനു പകരം അത് പറഞ്ഞവരെ വിചാരണ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ ആരോഗ്യരംഗം അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പിടിയിലാണ്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഒറ്റപ്പെട്ടത് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. അങ്ങനെയെങ്കില്‍ നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നത്. ഇവിടെ ആരോഗ്യ വകുപ്പിന് തന്നെയാണ് അസുഖം. അത് ചികിത്സിച്ചു മാറ്റാതെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.

2021ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചത്.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി