'ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു, അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും'; ഫാത്തിമ തഹിലിയക്കെതിരെ സമസ്ത നേതാവ്

മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വിശ്വാസമില്ലാതെ ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് ന്യായീകരിക്കുന്ന ആളുകൾ കൂട്ടത്തിൽ ഉണ്ടെന്നും ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സമസ്ത നേതാവിന്‍റെ വിമ‍ർശനം. ഈ വിഷയത്തിൽ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ആയി മതവിധി നൽകിയിട്ടുല്ളതാണെന്നും ഫൈസി പറയുന്നു. ഇസ്ലാമിക നിയമങ്ങൾ കൃത്യമാണ്, വ്യക്തമാണ്, സ്പഷ്ടമാണ്. ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. എന്നാൽ, ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയും അമുസ്ലിങ്ങളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തി നിഷിദ്ധവും കുറ്റകരവുമാണ്’- ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഇസ്ലാമിക നിയമങ്ങൾ കൃത്യമാണ്, വ്യക്തമാണ്, സ്പഷ്ടമാണ്. ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. ഒരു ആടിനെ അറുത്ത് പാചകം ചെയ്താൽ അയൽക്കാരനായ ജൂതന് അതിൻറെ ആദ്യ ഭാഗം നൽകണമെന്ന് വീട്ടുകാരോട് നിർദ്ദേശിക്കുന്നവരായിരുന്നു പ്രവാചക അനുചരന്മാർ. എന്നാൽ, ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ബഹുസ്വര സമൂഹം ജീവിക്കുന്ന നമ്മുടെ നാട്ടിൽ പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. വിശ്വാസമില്ലാതെ ഇത്തരം ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഈ വിഷയത്തിൽ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ആയി കേരളത്തിലെ മുസ്ലിങ്ങളുടെ ആധികാരിക മതപണ്ഡിത സംഘടന മതവിധി നൽകിയിരിക്കുന്നു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യും

പാർവ്വതി പുത്തനാർ മുതൽ തേജസ്വിനി വരെ; നദികളും കായലുകളും കനാലുകളും നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ അന്വേഷണാത്മക റിപ്പോർട്ട്; കേരളത്തിന്റെ മരിക്കുന്ന ജലധമനികൾ

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്; നാല് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി

'സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, നല്ലൊരു പൊതുപ്രവർത്തകനായതു കൊണ്ട്'; ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യം

'വീണ ഇടനിലക്കാരി പ്രതി പിണറായി, ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി'; ഷോൺ ജോർജ്

ദില്ലി ദുരന്തം: കത്തിയത് ഒരു കെട്ടിടമല്ല, ഇന്ത്യയുടെ വിശ്വാസ്യതയാണ്

'മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യംവെച്ച്, വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം'; എകെ ബാലൻ

മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, ഇഡി അന്വേഷണം തുടരും

വരുമാനം നല്ല നിലയില്‍ നിലച്ചു, സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി