സൂചിപ്പാറയിലെ മൂന്ന് മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു; ഒരു ശരീരഭാഗം വീണ്ടെടുക്കാനായില്ല, ദൗത്യം നാളെ പൂർത്തിയാക്കും

വയനാട്ടിലെ ദുരന്തമേഖലയായ സൂചിപ്പാറയിൽ നിന്നും 3 മൃതദേഹങ്ങളും എയർ ലിഫ്റ്റ് ചെയ്തു. ഇന്നലെയാണ് സൂചിപ്പാറയിൽ സന്നദ്ധപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ മൃതദേഹങ്ങൾ ഇന്നലെ എയർ ലിഫ്റ്റ് ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് മൃതദേഹങ്ങൾ അവിടെനിന്നും വീണ്ടെടുത്തത്. 3 മൃതദേഹങ്ങളും ബത്തേരിയിലെത്തിച്ചു. അതേസമയം ഒരെണ്ണം വീണ്ടെടുക്കാനായില്ല. നാളെ വീണ്ടും പോയി ദൗത്യം പൂർത്തിയാക്കും.

ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർ ഇന്നലെ നടത്തിയ തിരച്ചിലിൽ ആനയടികാപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പിപിഇ കിറ്റുൾപ്പെടെ നൽകാതെ രക്ഷാപ്രവർത്തകർ മടങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ തിരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങൾ നൽകാത്തതിനാൽ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചിരുന്നു.

സന്നദ്ധപ്രവർത്തകർക്ക് കവറുകളും ഗ്ലൗസും മാത്രമാണ് നൽകിയിരുന്നത്. രാവിലെ കണ്ടെത്തിയ നാലു മൃതദേഹങ്ങളാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും മാറ്റാൻ കഴിയാതെ വന്നത്. 4 മൃതദേഹങ്ങളും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളതെന്നും ഇവ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ജില്ലാഭരണകൂടം രം​ഗത്തെത്തിയിരുന്നു. സമയം വൈകിയതിനാലാണ് മൃതദേഹങ്ങൾ എയർ ലെഫ്റ്റ് ചെയ്യാൻ സാധിക്കാത്തതെന്നും നാളെ വീണ്ടെടുക്കുമെന്നും ജില്ലാ ഭരണകൂടം പ്രതികരിച്ചു. രാവിലെ 9.50 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം സന്നദ്ധ പ്രവർത്തകർ അധികൃതരെ അറിയിച്ചതെന്നും നാളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും കളക്ടറുടെ ഓഫീസ് അറിയിച്ചിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്