വനിതാ കമ്മീഷന്‍ എൽ.ഡി.എഫിന്റെ ഭാഗം; പിരിച്ചു വിടണമെന്ന് രമ്യാ ഹരിദാസ് എം.പി

വനിതാ കമ്മീഷൻ പിരിച്ചു വിടണമെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ്. ജസ് ല മാടശ്ശേരി- ഫിറോസ് കുന്നംപറമ്പിൽ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രമ്യയുടെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

വനിതാ കമ്മീഷൻ എൽ.ഡി.എഫിന്റെ ഭാഗമാണെന്നാണ് രമ്യ ആരോപിക്കുന്നത്.  ജി.സുധാകരനെതിരായ ഷാനിമോൾ ഉസ്മാന്റെ  പരാതിയിൽ കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. നേരത്തെ രമ്യക്കെതിരെ  എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തിയിരുന്നു. അന്നും സംഭവത്തിൽ വനിതാ കമ്മീഷൻ സ്വീകരിച്ച നിലപാടിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു.  ഇതെല്ലാം  ഉയർത്തിയാണ് രമ്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

എ.വിജയരാഘവനും ജി.സുധാകരനും അസഹിഷ്ണുതയാണ്. ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകൾ എൽഡിഎഫിന് മറുപടി നൽകുമെന്നും  രമ്യ ഹരിദാസ് വ്യക്തമാക്കി.

Latest Stories

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ