ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ; അംഗത്വം നൽകി സ്വീകരിച്ചത് തരുൺ ചൂഗ്

ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ടതിന് പിന്നാലെ ബിജെപിയിൽ ചേർന്നത്. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിട്ടത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്.

തിരുവനന്തപുരത്ത് നടന്ന ബിജെപി സംഘടനാ പർവ്വത്തിലാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ സാന്നിധ്യത്തിൽ ബിപിൻ പാർട്ടിയിൽ ചേർന്നത്. സിപിഎം ഏരിയാകമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ബിബിൻ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്. ബിപിൻ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ബിപിനെതിരെ ഗാർഹിക പീഡനപരാതിയിൽ സിപിഎം നടപടിയെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ മുൻ പ്രസിഡൻറ്, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡൻറ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.

അതേസമയം സിപിഎമ്മിനെ നിയന്ത്രിക്കുന്നത് വർഗീയ ശക്തികളെന്ന് ബിപിൻ സി.ബാബു പറഞ്ഞു. സിപിഎമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടെന്നും ബിപിൻ പറഞ്ഞു. ജി.സുധാകരൻ്റെ അവസ്ഥ ദയനീയമെന്നും ബിപിൻ പറഞ്ഞു. അതിനിടെ ആലപ്പുഴയിൽ നിന്ന് കൂടുതൽ സിപിഎം നേതാക്കൾ ഉടൻ ബിജെപിയിൽ എത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Latest Stories

"സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല, അമിത് ഷായും അദാനിയും വന്നിരുന്നു"; എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ

"ഇപ്പോൾ അതിന്റെ അനന്തരഫലങ്ങൾ എനിക്ക് കാണാൻ കഴിയും"; തന്റെ വലിയ തെറ്റ് വെളിപ്പെടുത്തി റാഷിദ് ഖാൻ

"സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്യാ​ൻ മാ​ത്ര​മാ​യി തൃ​ശൂ​രി​ൽ താ​മ​സി​ച്ചു, ഭാ​ര​ത് ഹെ​റി​റ്റേ​ജ് എ​ന്ന വീ​ട്ടു​പേ​രി​ൽ 11 വോട്ടുകൾ ചേർത്തു"; ആരോപണവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ 6 പാർട്ടികൾക്ക് രജിസ്ട്രേഷനില്ല

ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ അടുത്ത വീരേന്ദർ സെവാഗിനെ കണ്ടെത്തി; വിലയിരുത്തലുമായി മൈക്കൽ ക്ലാർക്ക്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം; പാക് ദേശീയ അസംബ്ലിയില്‍ നഷ്ടക്കണക്ക് നിരത്തി പ്രതിരോധമന്ത്രാലയം

കിങ്ഡം ഇൻട്രോ സീനിൽ എനിക്ക് കോൺഫിഡൻസ് തന്നത് വിജയ് സേതുപതിയുടെ ആ പെർഫോമൻസ്: മനസുതുറന്ന് വെങ്കിടേഷ്

'പുരുഷന്മാർക്ക് എതിരല്ല; സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല': തുറന്നുപറഞ്ഞ് നടി ഭാമ

'ഇത്തരം കാര്യങ്ങൾ പറഞ്ഞതിന് ചില കളിക്കാരെ പുറത്താക്കുന്നു'; ബുംറയുടെ പരിമിതമായ പങ്കാളിത്തത്തെക്കുറിച്ച് തുറന്ന പ്രതികരണവുമായി രഹാനെ