ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം; വിളിച്ചിട്ടും എടുക്കാതെ വനംവകുപ്പ്

പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും ആനക്കൂട്ടമിറങ്ങി. രാത്രിയില്‍ പെരുന്തുരുത്തിക്കളം ഭാഗത്തിറങ്ങിയ ആനക്കൂട്ടം പുലര്‍ച്ചെ വരെ വീടുകള്‍ക്ക് സമീപം നിലയുറപ്പിച്ചു. ഏക്കര്‍കണക്കിനു കൃഷിനശിപ്പിച്ചു. പെരുന്തുരുത്തിക്കളം ഭാഗത്തെയും മേലെ ധോണിയിലെയും പനയും, തെങ്ങും, കവുങ്ങും വാഴയുമെല്ലാം ആനക്കൂട്ടം തരിപ്പണമാക്കി.

ആനയിറങ്ങിയെന്ന വിവരം വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തെ ഒട്ടേറെതവണ വിളിച്ചറിയിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍. പലതവണ ശ്രമിച്ചു. പരാജയപ്പെട്ടു. ഒടുവില്‍ പതിവ് ശൈലിയില്‍ ബഹളം വെച്ച് ആനയെ കാട് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചു.

എന്നാല്‍ കാടിനെക്കാള്‍ നാട്ടുവഴികള്‍ നന്നായി അറിയുന്ന കാട്ടാനക്കൂട്ടം മടങ്ങാനൊരുക്കമായിരുന്നില്ല. രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് മണി കഴിഞ്ഞിട്ടും ജനവാസമേഖലയില്‍ നിന്നും പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇതേ ആനക്കൂട്ടം ധോണിയിലെ ജനവാസമേഖലയില്‍ ഇറങ്ങുന്നത്. പടക്കം പൊട്ടിയാലും പിന്തിരിയാത്ത പഴയ പിടി സെവന്റെ ശൈലി ഈ ആനകളും പിന്തുടരുന്നുവെന്നാണ് നാട്ടുകാരുടെ നിഗമനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ