'ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും അവതാളത്തിലാക്കി'; സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ വി ഡി സതീശൻ

ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി. ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല എന്നും വി ഡി സതീശൻ ആരോപിച്ചു.

ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണെന്നും വി ഡി സതീശൻ പറഞ്ഞു.

ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകി എന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

ശബരിമലയിലെ സ്വര്ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്ത്ഥാടന കാലവും സര്ക്കാരും ദേവസ്വം ബോര്ഡും അവതാളത്തിലാക്കി. ഭക്തര്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില് തിരുവിതാംകൂര് ദേവസ്വം ബോര്ഡും സര്ക്കാരും പൂര്ണമായും പരാജയപ്പെട്ടു. ശബരിമലയില് ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നത്.
പന്ത്രണ്ടും പതിമൂന്നും മണിക്കൂര് ക്യൂ നിന്നാണ് പലരും ദര്ശനം നടത്തുന്നത്. തീര്ത്ഥാടനം പൂര്ത്തിയാക്കാതെയും നിരവധി പേര് മടങ്ങി. ദര്ശനം നടത്തിയ പലര്ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന് ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്ന്ന് ദര്ശനം കഴിഞ്ഞവര്ക്ക് നടപ്പന്തല് വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്ക്ക് കുടിവെള്ളം നല്കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല.
ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്ക്കാരും പറയുന്നത്. മാസങ്ങള്ക്ക് മുന്പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്ക്ക് മുന്പ് നിലവില് വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്ക്കാര് പറയുന്നത് അപഹാസ്യമാണ്.
ശബരിമലയുടെ വികസനമെന്ന പേരില് രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന് സര്ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം. സ്വര്ണക്കൊള്ളയില് പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന് ദേവസ്വം ബോര്ഡിനും ഉത്തരവാദിത്വത്തില് നിന്നും ഒഴിഞ്ഞു മാറാനാകില്ല.
തിരക്ക് നിയന്ത്രിക്കാനും തീര്ത്ഥാടനം സുഗമമാക്കാനും ആവശ്യമായ അടിയന്തര നടപടികള് സ്വീകരിക്കണം. ദേവസ്വത്തിന്റെ സര്ക്കാരിന്റെയും അലംഭാവത്തെ തുടര്ന്ന് തീര്ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില് തന്നെ ശബരിമലയില് ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല് ഇക്കാര്യത്തില് ഹൈക്കോടതി ഇടപെടണം.

Latest Stories

'യുദ്ധം അവസാനിപ്പാക്കാന്‍ തയ്യാര്‍' മൂന്ന് ഉപാധികൾ മുന്നോട്ടു വെച്ച് ഇറാൻ; അമേരിക്കയും ഇസ്രായേലും ഇവ അംഗീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ

സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി നോക്കി പഠിക്കാനാണ് സഞ്ജുവിനോട് ഞാൻ പറഞ്ഞത്: സാംസൺ വിശ്വനാഥ്

'ഒരു മകന്റെ ഏറ്റവും വലിയ സ്വപ്നം'; പിതാവിന് ജേഴ്സിയും മെഡലും നൽകി ആദരിച്ച് ശിവം ദുബെ

സഞ്ജു അന്ന് എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിൽ നിന്ന് എനിക്ക് മനസിലായി എന്തുകൊണ്ടാണ് അവൻ എല്ലാവർക്കും പ്രിയപെട്ടവനായതെന്ന്: സൂര്യകുമാർ യാദവ്

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു