കോടിയേരിയെ അധിക്ഷേപിച്ച പൊലീസുകാരനെതിരെ നടപടി വേണം, പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സിപിഐഎം

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐഎം. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ഗണ്‍മാന്‍ കൂടിയാണ് ഉറൂബ്. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇയാള്‍ അധിക്ഷേപ കുറിപ്പുമായി പങ്കുവെച്ചത്. ഉറൂബിനെതിരെ സിപിഐഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. ചെന്നൈയില്‍ നിന്ന് മൃതദേഹവുമായി പുറപ്പെട്ട എയര്‍ ആംബുലന്‍സ് അല്‍പ്പസമയത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. എംവി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും.

തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. വിലാപയാത്ര കടന്നുപോകന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കും. പൊതുദര്‍ശനങ്ങള്‍ക്ക് ശേഷം നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

Latest Stories

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമ വിജയിക്കാന്‍ എന്തുമാവാം, മുംബൈ സ്ട്രീറ്റില്‍ ആമിര്‍ ഖാന്റെ വട പാവ് വില്‍പ്പന; പിന്നാലെ വിമര്‍ശനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല

'കിറ്റെക്സ് ഇനി ആന്ധ്രയിലേക്കും'; ആന്ധ്രപ്രദേശ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം‍ഡി സാബു എം ജേക്കബ്

'പണം തന്നില്ലെങ്കില്‍ മാനഭംഗപ്പെടുത്തും'; നടന്‍ ജി കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തി; പ്രതികളുടെ പരാതിയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി; അറസ്റ്റ് നടപടികളിലേക്ക് കടന്ന് പൊലീസ്

'ഒരാളുടെ വിയർപ്പിന്റെ മൂല്യമാണ് ഓരോ നാണ്യ തുട്ടും, ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും'; ഡോ സൗമ്യ സരിൻ