പന്ത്രണ്ടോളം കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ കാപ്പ ചുമത്തി നാടു കടത്തി

തൃശ്ശൂർ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ കാപ്പ ചുമത്തി നാടു കടത്തി. തൊട്ടിപ്പാൾ രാപ്പാൾ പള്ളം സ്വദേശി തക്കുടു എന്നറിയപ്പെടുന്ന കല്ലയിൽ വീട്ടിൽ അനീഷിനെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ പി എസിൻ്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.

അനീഷിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ 2011 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു കൊലപാതകം കേസും ഒരു അടിപിടികേസും പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017ൽ ഒരു വധ ശ്രമ കേസും 2023 ൽ ഒരു മയക്കുമരുന്നു കേസും 2024 ൽ ഒരു കൊലപാതക കേസും അടക്കം 12 ഓളം കേസുകളിൽ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്‌ണ കുമാർ IPS നല്‌കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കർ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കാട് പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേഷ്, ഷെഫീക്ക്, അജിത്ത് എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Latest Stories

ഗോവിന്ദച്ചാമിയുടെ കണ്ണൂർ ജയിൽ ചാട്ടം; മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല, ജയിൽ ചാടുന്ന വിവരം നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

വിമർശകരുടെ വായടപ്പിക്കാൻ വിജയ് ദേവരകൊണ്ട, കിങ്ഡം സിനിമയുടെ കിടിലൻ ട്രെയിലർ, ഇത് കത്തുമെന്ന് ആരാധകർ

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന്; പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും

'മദർ തെരേസ എന്ന പേര് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നു'; ജാർഖണ്ഡിലെ ആരോഗ്യ സംരക്ഷണ ക്ലിനിക്കുകൾക്ക് പേരിടുന്നതിനെതിരെ ബിജെപി

വീണ്ടും മധ്യസ്ഥനായി ട്രംപ്; തായ്‌ലൻഡും കംബോഡിയയും ഉടൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കുമെന്ന് അവകാശവാദം, നേതാക്കളുമായി സംസാരിച്ചുവെന്നും അമേരിക്കൻ പ്രസിഡന്റ്

അഹമ്മദാബാദ് വിമാനാപകടം; 166 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകി എയർ ഇന്ത്യ

ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു