ഇടതുപക്ഷത്തിന്‍റെ ഭരണത്തുടര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി വെല്ലുവിളിയല്ല; സോളാര്‍ അടക്കമുള്ള അഴിമതികൾ ജനങ്ങൾ ഓര്‍ക്കുമെന്ന് എ. വിജയരാഘവൻ

യു.ഡി.എഫ് നേതൃത്വമേറ്റെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വരുന്നത് ഇടതുപക്ഷത്തിന്‍റെ ഭരണത്തുടര്‍ച്ചയ്ക്ക് വെല്ലുവിളിയാകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍

ഉമ്മന്‍ചാണ്ടിയും സംഘവും ഡല്‍ഹിക്ക് പോയാല്‍ കോണ്‍ഗ്രസ് രക്ഷപെടില്ലെന്നും തിരുച്ചുവരവ് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഉമ്മന്‍ചാണ്ടി തിരിച്ചുവരുന്നതോടെ സോളാര്‍ അടക്കമുള്ള എല്ലാ അഴിമതിയും ജനങ്ങള്‍ ഓര്‍ക്കുമെന്നും വിജയരാഘവൻ പാലക്കാട് ചിറ്റൂരിൽ പറഞ്ഞു.

വര്‍ഗീയത ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വരണം.

ബിജെപി, ലീഗ്‌, ജമാഅത്തെ ഇസ്‌ലാമി എന്നിവർ ഒരുമിച്ച് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിച്ചു. രാഷ്ട്രീയമായി പറ്റിയ തെറ്റ് കോൺഗ്രസ് തിരുത്തണം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്