നായാട്ടിനിടെ ആദിവാസി യുവാവിന് വെടിയേറ്റു, കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു. ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാര്‍ പോതമേട് കാടിനുള്ളില്‍ വെച്ചാണ് മഹേന്ദ്രന്‍ വെടിയേറ്റ് മരിക്കുന്നത്. സംഭവം മറയ്ക്കാന്‍ കൂടെയുള്ളവര്‍ മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു. സംഭവത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികള്‍ പൊലീസില്‍ കീഴടങ്ങിയതാണ് വിവരം. അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലീസിനോട് പ്രതികള്‍ പറഞ്ഞത്.

കഴിഞ്ഞ 28 ആം തിയതിയാണ് മഹേന്ദ്രനെ കാണാതാകുന്നത്. രണ്ടാം തിയ്യതി ബന്ധുക്കള്‍ ഇയാളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ മഹേന്ദ്രന്‍ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു.

നായാട്ടിനിടെ അബദ്ധത്തില്‍ മഹേന്ദ്രന് വെടിയേല്‍ക്കുകയാരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതില്‍ വ്യക്തതയില്ല. അടുത്ത മണിക്കൂറുകളില്‍ പരിശോധന നടത്തി മൃതദേഹം പുറത്തെടുക്കും.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി