പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്. രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്‍ഞ ചെയ്തത്.

കെകെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത.

സത്യവാചകത്തിന് അവസാനം ആലുവാക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അൻവർ സാദത്ത് പറഞ്ഞു. എംഎസ് അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്.

Latest Stories

'അരയ്ക്കു താഴെ നാഡി വ്യവസ്ഥ തകർച്ചയിലായി, ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്നു... പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് നടത്തിയത്'; ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

മലയിടംതുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധം; അമ്പതോളം പേര്‍ക്കെതിരെ കേസ്

'ഐപിഎൽ ബാറ്റ്‌സ്മാന്മാർക്കാണ് പ്രാധാന്യം കൊടുക്കുന്നത്, ബോളർമാർക്ക് ഒരു വിലയുമില്ല'; തുറന്നടിച്ച് ഹർദിക് പാണ്ട്യ

'ഞാനും തിലകും ഒരു 20 റൺസ് അധികം നേടിയിരുന്നെങ്കിൽ ഞങ്ങൾക്ക് വിജയിക്കാമായിരുന്നു': ഹർദിക് പാണ്ട്യ

പണി അറിയില്ലെങ്കിൽ നിർത്തി പോകണം; ഭുവനേശ്വറിനെയും ഷമിയെയും തഴഞ്ഞതിൽ സിലക്ടർമാർക്കെതിരെ വൻ ആരാധരോഷം

ഇത് ഇന്ത്യൻ ടീമോ, അതോ ഗുജറാത്ത് ടൈറ്റൻസോ? ടീം സിലക്ഷനെതിരെ സുനിൽ ഗവാസ്കർ

സർവകലാശാല അധികാരത്തർക്കം; ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല, നിർണായക ഉത്തരവുമായി ഹൈക്കോടതി

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: സോനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ

'രവി മോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമ, മനംമടുത്താണ് കൂടെയുള്ളവരും പ്രിയപ്പെട്ടവരും അയാളെ ഉപേക്ഷിച്ചു പോകുന്നത്'; സുചിത്ര

'തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്'; വിമർശിച്ച് രാഹുൽ ഗാന്ധി