മലപ്പുറം വട്ടപ്പാറ വളവില്‍ ഉള്ളി കയറ്റി വന്ന ലോറി മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു, ഈ മാസം നാലാമത്തെ അപകടം

മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ ആശുപത്രിയില്‍. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.

കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.

ഏറെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Latest Stories

സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു