വര്‍ക്കലയില്‍ വീടിന് തീപിടിച്ചു, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. എട്ട് മാസം പ്രായമുള്ള കൈകുഞ്ഞ് ഉള്‍പ്പടെയാണ് വെന്തുമരിച്ചത്. ദളവാപുരം രാഹുല്‍ നിവാസില്‍ പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), ഇളയ മകന്‍ അഖില്‍ (29), മൂത്ത മകന്റെ ഭാര്യ അഭിരാമി (25),എട്ട് മാസം പ്രായമുള്ള റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ പ്രതാപന്റെ മൂത്ത മകന്‍ നിഖിലിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമന സേനയം വിവരം അറിയിക്കുകയായിരുന്നു. ഇരു നില വീടിന്റെ മുഴുവന്‍ ഭാഗത്തേയ്ക്കും തീ ആളി പടര്‍ന്നിരുന്നു. കാലത്ത് ആറ് മണിയോടെയാണ് തീ അണയ്ക്കാന്‍ സാധിച്ചത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വണ്ടികളും കത്തി നശിച്ചു.

അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാം എന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം.ഉറങ്ങുന്ന സമയമായതിനാല്‍ വീട്ടുകാര്‍ അപകടം അറിഞ്ഞ് കാണില്ലെന്നാണ് നിഗമനം. എന്നാല്‍ വീടിന് മുന്നില്‍ ഉണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങള്‍ക്കാണ് ആദ്യ തീ പിടിച്ചതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായി നശിച്ച നിലയിലാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുടെ നില ഗുരുതരമാണ്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ