'പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ അകപ്പെട്ടത് കത്രികയല്ല'; വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. മോസ്‌ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്‌സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാല്‍ മെഡിക്കല്‍ കോളേജിലാണ് ് പിഴവ് സംഭവിച്ചതെന്ന് തീര്‍ത്ത് പറയാനാവില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇവി ഗോപി പറഞ്ഞു.

ശത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നഴ്‌സുമാര്‍ ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയതാണ്. ഇതില്‍ കുറവ് കണ്ടെത്തിയിരുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷമാണ് യുവതി മൂത്ര സഞ്ചിയില്‍ തറച്ച് നിന്ന ഉപകരണവുമായി നടന്നത്. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.

്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

Latest Stories

ENG vs IND: 'ഈ ടെസ്റ്റ് ഇംഗ്ലണ്ടിന് സമനിലയിലാക്കാൻ കഴിഞ്ഞാൽ, അത് ആദ്യ മത്സരത്തിലെ വിജയത്തേക്കാൾ മികച്ചതായിരിക്കും'; മൈക്കൽ വോൺ

റെക്കോഡുകൾ തിരുത്തിയെഴുതാൻ ലക്കി ഭാസ്കർ വീണ്ടും, ദുൽഖർ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ

‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’; ഡോ സിസ തോമസ്

ഗർഭിണിയാകുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ; വിചിത്ര പ്രഖ്യാപനവുമായി റഷ്യ

30 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ...! ഫലവത്താകുമോ പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഡിജിറ്റൽ നിശബ്ദത?

വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം: നിർണായക വിവരം

വീണ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമന്ത്രി; കലാപം അഴിച്ചുവിട്ട് രാജിവെയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ട; വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ വിവരം അറിയും; താക്കീതുമായി ഡിവൈഎഫ്‌ഐ

ഇനി കണ്ണീ കണ്ട സാധനങ്ങൾ വലിച്ചുകയറ്റുമോ? കുട്ടികളോട് ഷൈൻ‌ ടോം, രസിപ്പിച്ച് തുടങ്ങി ഒടുവിൽ ഞെട്ടിച്ച് സൂത്രവാക്യം ട്രെയിലർ

'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്‌കൂളുകളും, പശുക്കൾക്കായി ഗോശാലയും സ്ഥാപിക്കണം'; ഗവർണർ രാജേന്ദ്ര ആർലേക്കർ

IND vs ENG: അദ്ദേഹം ഇംഗ്ലണ്ടിലെ "സുവർണ്ണ നിയമം" പിന്തുടരുകയാണ്: ആകാശ് ദീപിനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ മോണി മോർക്കൽ