'കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് നിർബന്ധമില്ല'; കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവിൽ കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് നിർബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉളള കുട്ടികൾക്ക് വീടുകളിൽ തുടരാം എന്നുമാണ് വനിതാ ശിശു വികസന വകുപ്പിന്റെ വിശദീകരണം.

അങ്കണവാടികൾ അടച്ചാൽ നിരവധി സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയാതെ വരുമെന്നും കുട്ടികളുടെ പോഷകാഹാര വിതരണത്തിലും തടസങ്ങളുണ്ടാകുമെന്നും വനിതാ ശിശു വികസന വകുപ്പ് വ്യക്തമാക്കി. ഇക്കാരണങ്ങളാലാണ് അങ്കണവാടികൾ തുറന്നു പ്രവർത്തിക്കുന്നത് എന്നാണ് വിശദീകരണം.

ചൂട് തുടരുന്ന പശ്ചാത്തലത്തിൽ അങ്കണവാടികൾ പാലിക്കേണ്ട മാർഗനിർദേശങ്ങളും വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കി. താപനില ക്രമാതീതമായി വർധിച്ചുവന്നാൽ പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്നും വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.

രാവിലെ 10 മുതൽ മൂന്ന് വരെ അങ്കണവാടികൾക്ക് പുറത്തുളള പ്രവർത്തനങ്ങൾ പാടില്ല.
അങ്കണവാടിക്കുള്ളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുട്ടികൾക്ക് നൽകണം. കുട്ടികളുടെ ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്തണം. ഫാൻ സൗകര്യമില്ലാത്ത അങ്കണവാടികളിൽ അത് ലഭ്യമാക്കാനുളള നടപടി സ്വീകരിക്കണം. കുട്ടികൾ പുറത്തിറങ്ങുമ്പോൾ പാദരക്ഷ, കുട, തൊപ്പി മുതലായവ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം. ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണം കുട്ടികൾ കാണിച്ചാൽ ഉടൻ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം എന്നിവയാണ് മാർഗനിർദേശങ്ങൾ.

Latest Stories

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്

ഷെയ്ൻ നിഗം നായകനായ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകൾ എന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയത്; ആരോപണവുമായി മുൻ ഡിജിപി ശ്രീലേഖ ആര്‍

സിപിഎമ്മിന്റെ അന്തകനായത് പി. ശശി എന്ന ആരോപണം; വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ് അയച്ച് പി. ശശി; വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യം

'പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം'; നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

പ്രവാസി മലയാളികൾക്ക് ബാധകമാകില്ല; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം