കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയില്‍ 25 വീട് കൂടി പൂര്‍ത്തിയാക്കി നല്‍കി: കെ. സുധാകരന്‍

കെപിസിസിയുടെ 1000 വീട് പദ്ധതിയില്‍ 25 വീട് കൂടി പൂര്‍ത്തിയാക്കി നല്‍കിയിരിക്കുന്നെന്ന് അറിയിച്ച് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. കേരളത്തിലൂടനീളം പാര്‍ട്ടി കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള വിവിധ പദ്ധതികള്‍ നടന്നു വരുന്നുണ്ടെന്നും ജനക്ഷേമത്തിനായുള്ള അത്തരം പദ്ധതികള്‍ ഏറ്റവും പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കൈത്താങ്ങ് പദ്ധതി അതിന്റെ പൂര്‍ണതയില്‍ എത്തിയിരിക്കുന്നു. ‘തനിക്ക് ലഭിക്കുന്ന നിവേദനങ്ങളില്‍ വലിയൊരു ഭാഗം അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടിയുള്ളതാണ്; നമുക്കെന്തെങ്കിലും ചെയ്യണം’ എന്ന രാഹുല്‍ ജി യുടെ ആഹ്വനമാണ് ഇന്ന് വയനാട്ടിലെ അനവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായ് മാറുന്നത്.

കെപിസിസി യുടെ 1000 വീട് പദ്ധതിയില്‍ 25 വീട് കൂടി നമ്മള്‍ പൂര്‍ത്തിയാക്കി നല്‍കിയിരിക്കുന്നു. ഭരണകൂടത്തിന്റെ പിടിപ്പ്‌കേട് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പിണറായി സര്‍ക്കാര്‍ നിഷേധിക്കുമ്പോള്‍ കഴിഞ്ഞ 6 വര്‍ഷമായി ഭരണത്തില്‍ നിന്ന് മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇന്നാട്ടിലെ ജനങ്ങള്‍ക്കായി പോഷകസംഘടനകളുടെയും സഹായ മനസ്‌കരായ മറ്റുള്ളവരുടെയും സഹകരണത്തോടെ 1000 ത്തില്‍ അധികം വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കിയിരിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറയാന്‍ ഞാന്‍ അഗ്രഹിക്കുന്നു.

കേരളത്തിലൂടനീളം പാര്‍ട്ടി കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാനുള്ള വിവിധ പദ്ധതികള്‍ നടന്നു വരുന്നുണ്ട്. ജനക്ഷേമത്തിനായുള്ള അത്തരം പദ്ധതികള്‍ ഏറ്റവും പെട്ടന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി നമ്മുക്ക് മുന്നേറാം.

കൈത്താങ്ങ് പദ്ധതിയിലൂടെ നമ്മുടെ ഇടയില്‍ ദുരിതമനുഭവിക്കുന്ന നിരവധി സഹോദരിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചത് വയനാട്ടിലെ നല്ലവരായ ജനങ്ങളുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മയുടെ ഫലമാണ്. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സഹായിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരോടും ഡിസിസി,ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെയും യുഡിഎഫിന്റെയും ഭാരവാഹികളോടും ഞാന്‍ നന്ദി പറയുന്നു- സുധാകരന്‍ പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്