ഇന്ന് 221 പേരെ സ്ഥിരപ്പെടുത്തി സർക്കാർ; 261 പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനം

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ശക്തമാകുന്നതിനിടെ എൽ.ഡി.എഫ് സർക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തൽ തുടരുന്നു. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 ഭവന നിർമ്മാണ വകുപ്പിൽ -16 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ.

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ നടത്തുന്നുള്ളു എന്നാണ് സർക്കാർ വാദം. സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു.

വയനാട് മെഡിക്കല്‍കോളജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.

Latest Stories

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി