മലപ്പുറത്ത് 17 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് അജ്ഞാതന്‍; ടിസി നല്‍കിയത് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്

മലപ്പുറം തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അറിയാതെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്. അകാരണമായി ടിസി ലഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

ഔദ്യോഗികമായി ടിസി അനുവദിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് പുറത്തായി. ഈ വര്‍ഷം അഡ്മിഷന്‍ നേടിയ കുട്ടികളെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ടിസി ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരം സ്‌കൂള്‍ പുറത്തുവിട്ടിട്ടില്ല.

ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രിന്‍സിപ്പലിന്റെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിസി അനുവദിച്ചിരിക്കുന്നത്. ലോഗിന്‍ ചെയ്ത കമ്പ്യൂട്ടര്‍ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കാണ് ടിസി നല്‍കിയിരിക്കുന്നത്.

ഒന്നാം വര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധന നടത്തുമ്പോഴാണ് സംഭവം പ്രിന്‍സിപ്പല്‍ വി ഗോപിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ടിസി നല്‍കിയിരിക്കുന്നത്. സയന്‍സില്‍ നിന്ന് 12 വിദ്യാര്‍ത്ഥികള്‍ക്കും കോമേഴ്‌സില്‍ നിന്ന് മൂന്നും ഹ്യുമാനിറ്റീസിലെ 2 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ടിസി നല്‍കിയത്.

Latest Stories

വീണ്ടും ജീവനെടുത്ത് കാട്ടാന; മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

RR UPDATES: അടുത്ത സീസണിൽ മറ്റൊരു ടീമിൽ? രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അസ്വസ്ഥരായി ആരാധകർ

മൂന്ന് വയസുകാരി നേരിട്ടത് ക്രൂര പീഡനം; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ, പീഡനം നടന്നത് വീടിനുള്ളിൽ വെച്ച്, നിരന്തരം പീഡനത്തിനിരയാക്കിയെന്ന് മൊഴി

IPL 2025: അന്ന് മെഗാ ലേലത്തിന് മുമ്പ് ആ ടീം ചെയ്തത് മണ്ടത്തരമാണെന്ന് കരുതി ഞാൻ പുച്ഛിച്ചു, പക്ഷെ അവനെ അവർ; തനിക്ക് പറ്റിയ തെറ്റ് തുറന്നുപറഞ്ഞ് വിരേന്ദർ സെവാഗ്

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

എറണാകുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ; പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

IPL 2025: ബവുമ ചേട്ടാ അങ്ങനെ ആ റെക്കോഡ് ഒറ്റക്ക് വിഴുങ്ങേണ്ട, അതുല്യ നേട്ടത്തിൽ സൗത്താഫ്രിക്കൻ താരത്തിനൊപ്പം സൂര്യകുമാർ യാദവ്; അടുത്ത മത്സരത്തിൽ അത് സംഭവിച്ചാൽ ചരിത്രം

IPL 2025: സച്ചിനും കോഹ്‌ലിയും രോഹിതും അല്ല, സുനിൽ ഗവാസ്കറിന് ശേഷം സാങ്കേതിക കഴിവിൽ ഏറ്റവും മികച്ച താരം അവൻ; അപ്രതീക്ഷിത തിരഞ്ഞെടുപ്പുമായി നവ്‌ജോത് സിംഗ് സിദ്ധു ; കൂടെ ആ അഭിപ്രായവും

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്