മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ചു; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

14കാരന്റെ സഹോദരിക്ക് കുട്ടികള്‍ ഉണ്ടാകാത്ത പ്രശ്നം മനസിലാക്കിയാണ് സൈനുൽ ആബിദീൻ ഒപ്പം കൂടിയത്. മന്ത്രവാദത്തിലൂടെ സൈനുൽ ആബിദീൻ പ്രശ്നപരിഹാരം ഉറപ്പു നൽകി. പിന്നാലെ മന്ത്രവാദത്തിന് ശേഷം തിരികെ പോകുമ്പോൾ പതിനാലുകാരനെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

2016 സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പതിനാലുകാരൻ പീഡിപ്പിക്കപ്പെട്ടത്. 2025 ജനുവരിയിൽ വിധി പറയാൻ ഇരുന്ന കേസായിരുന്നു ഇത്. പ്രതി ഒളിവിൽ പോയതിനെ തുടർന്നാണ് നീണ്ടത്. മംഗലാപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Latest Stories

ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കോൺഗ്രസ്കാർക്ക് ഇപ്പോൾ എന്നോട് : എം.എം. മണി

എടയാർ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ കളക്ടറുടെ നിർദേശം; മക്കളുടെ പഠന ചെലവ് കമ്പനി വഹിക്കണമെന്നും കളക്ടർ

കായംകുളം നിയമസഭാ മണ്ഡലം: ക്ഷേമ രാഷ്ട്രീയവും സംഘടനാ കരുത്തും വിധി നിശ്ചയിക്കുന്ന തീരദേശ-നഗര പോരാട്ടം

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരിൽ, സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി

'വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ല'; വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടെന്ന് ഹൈക്കോടതി

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കം; സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല

രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍? പ്രചാരണം തള്ളി കേന്ദ്രമന്ത്രി; ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം

കേരളം എങ്ങോട്ട്? — ഭരണവും വിശ്വാസവും തമ്മിലുള്ള തെരഞ്ഞെടുപ്പ് (പ്രചരണത്തിൻ്റെ ആദ്യപാദം പിന്നിടുമ്പോൾ )

ബിജെപിയും എൽഡിഎഫും തമ്മിലാണ് കേരളത്തിൽ ഡീൽ, കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോട് : ശശി തരൂർ

അഭിഷേകിന്റെ ബാറ്റിംഗ് കണ്ട് എനിക്ക് വെറുപ്പാണ്, വെറുതെ കാണികളെ രസിപ്പിക്കാൻ സിക്സറുകൾ മാത്രം അടിച്ചാൽ പരാജയം ഉറപ്പാണ്: യോഗ്‌രാജ് സിംഗ്