ഐപിഎല്‍ 2024: ഷമിയുടെ പകരക്കാരനായി മലയാളി താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം പതിപ്പ് മാര്‍ച്ച് 22-ന് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. അതിനാല്‍, മാര്‍ക്വീ ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ 10 ഫ്രാഞ്ചൈസികള്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ്. കിരീടം നേടാനുള്ള ഏറ്റവും വലിയ ഫേവറിറ്റുകളിലൊന്ന് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സായിരിക്കും.

എന്നിരുന്നാലും, ടൂര്‍ണമെന്റില്‍, ടൈറ്റന്‍സ് അവരുടെ പ്രധാന താരം മുഹമ്മദ് ഷമി ഇല്ലാതെയാണ് ഇറങ്ങുന്നത്. തീപ്പൊരി പേസറുടെ അഭാവം ടീമിന് വലിയ തിരിച്ചടിയായിരിക്കും. പക്ഷേ സീസണിന് മുമ്പ് ഷമിക്ക് പകരക്കാരനായി മലയാളി പേസര്‍ സന്ദീപ് വാര്യരെ ഗുജറാത്ത് ടീമിലെത്തിച്ചു. വാരിയര്‍ തന്റെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ഗുജറാത്തിലേക്ക് എത്തിയിരിക്കുന്നത്.

കൂടാതെ, അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ദില്‍ഷന്‍ മധുശങ്കയ്ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ക്വേന മഫാക്കയെ ടീമില്‍ ഉള്‍പ്പെടുത്തി. പരുക്ക് മൂലം ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്ക ഐപിഎല്ലില്‍നിന്ന് പുറത്തായി. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച കളിക്കാരനായിരുന്നു മഫാക്ക.

മാര്‍ച്ച് 24 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താന്‍ ഗുജറാത്തിന് കഴിഞ്ഞെങ്കിലും എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഫൈനലില്‍ പരാജയപ്പെട്ടു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു