ഹജ് സബ്‌സിഡി: കൊഴുത്തത് വിമാനക്കമ്പനികള്‍

മലപ്പുറം ∙ പേരു കേൾക്കുമ്പോൾ ഹജ് സബ്‌സിഡി എന്നതു തീർഥാടകനു ലഭിക്കുന്ന വലിയ സൗജന്യമായി തോന്നുമെങ്കിലും ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചതു വിമാനക്കമ്പനികൾക്ക്. തീർഥാടനകാലത്ത് ഈടാക്കുന്ന കൊള്ളനിരക്കിനു വിമാനക്കമ്പനികൾക്കു സർക്കാർ നൽകിയിരുന്നതാണു യഥാർഥത്തിൽ ഹജ് സബ്സിഡി. വർഷങ്ങളായി എയർ ഇന്ത്യയാണു ‘ഗുണഭോക്താക്കൾ’. എയർ ഇന്ത്യയുടെ അമിത നിരക്ക് നിയന്ത്രിക്കാൻ ഏതാനും വർഷം മുൻപു ഹജ് യാത്രയ്ക്കു സൗദി എയർ ലൈൻസിനെക്കൂടി തിരഞ്ഞെടുത്തതോടെ അവർക്കും സബ്സിഡിത്തുക കിട്ടിത്തുടങ്ങി.

ഹജ് തീർഥാടകർക്കു കപ്പൽയാത്രയാണു ചെലവു കുറവ്. എന്നാൽ, 1974ൽ കപ്പൽയാത്ര ഇന്ത്യ നിർത്തി. കുറഞ്ഞ ചെലവിലുള്ള തീർഥാടന അവസരം നഷ്ടപ്പെട്ടപ്പോൾ പരിഹാരം എന്ന നിലയിലാണ്, വിമാനയാത്രയിൽ നിശ്ചിത തുക സബ്‌സിഡിയായി നൽകാൻ തീരുമാനിച്ചത്. 1974ൽ ഇന്ദിരാഗാന്ധി സർക്കാരാണു സബ്സിഡി തുടങ്ങിയത്. കഴിഞ്ഞ വർഷത്തെ ഹജ് തീർഥാടനത്തിനു കൊച്ചി – ജിദ്ദ – കൊച്ചി റൂട്ടിൽ വിമാനക്കമ്പനികൾ നിശ്ചയയിച്ച നിരക്ക് 72,812 രൂപയാണ്. വിമാനത്താവളത്തിലെ ഫീസായും നികുതിയായും 3560 രൂപകൂടി ചേർക്കുമ്പോൾ 76,372 രൂപ. ഇതിൽ കേന്ദ്രസർക്കാരിന്റെ സബ്സിഡി 10,750 രൂപയായിരുന്നു. ബാക്കി 65,622 രൂപ വീതം ഓരോ തീർഥാടകനും അടച്ചു.

കൊച്ചി – ജിദ്ദ – കൊച്ചി റൂട്ടിൽ സാധാരണ ടിക്കറ്റിന് ഏകദേശം 32,000 രൂപയാണെന്നിരിക്കെ അതിന്റെ ഇരട്ടിയിലേറെ തുകയാണു തീർഥാടകർ സ്വന്തമായി അടച്ചത്. ഇതിനു പുറമേയാണു സർക്കാരിന്റെ സബ്സിഡിയും വിമാനക്കമ്പനികൾക്കു ലഭിച്ചത്. സർക്കാർ സബ്സിഡിയുടെ ആറിരട്ടിയിലേറെ തുക വിമാന ടിക്കറ്റിനായി അടയ്ക്കുമ്പോഴും സൗജന്യമായി പോകുന്നുവെന്ന തോന്നലുണ്ടാക്കുന്നുവെന്നതാണു സബ്സിഡിയെക്കുറിച്ചു തീർഥാടകർക്കുള്ള പരാതി. സബ്സിഡി വേണ്ടെന്നുവയ്ക്കുകയും പകരം മൽസരാടിസ്ഥാനത്തിൽ ഗ്ലോബൽ ടെൻഡർ വിളിക്കുകയും ചെയ്താൽ, ഇപ്പോൾ ചെലവഴിക്കുന്നതിന്റെ പകുതി തുക മാത്രമായിരിക്കും ടിക്കറ്റ് നിരക്കെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സബ്സിഡി വാങ്ങി തീർഥാടനത്തിനു പോകുന്നുവെന്ന ആക്ഷേപം ഒഴിവാക്കുകയും ചെയ്യാം.

ഹജ് യാത്ര സുഗമമാക്കാൻ നാലു വഴികൾ

1. നിരക്ക് നിയന്ത്രണം: സബ്സിഡി ഒഴിവാകുമ്പോൾ പകരം തീർഥാടകർ ആവശ്യപ്പെടുന്നതു ടിക്കറ്റ് നിരക്കു നിയന്ത്രണമാണ്. തീർഥാടനകാലത്തെ കൊള്ളനിരക്കു നിയന്ത്രിക്കാൻ സർക്കാർ സംവിധാനവും വേണം.

2. ഹജ് സർവീസിന് ആഗോള ടെൻഡർ: ഇന്ത്യയിലെയും സൗദി അറേബ്യയിലെയും കമ്പനികളെ മാത്രം ഉൾപ്പെടുത്തി ടെൻഡർ വിളിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതു മാറ്റി ആഗോള ടെൻഡർ ക്ഷണിച്ചാൽ നിരക്കു കുത്തനെ കുറയും.

3. കപ്പൽ സർവീസ്: ചെലവു കുറഞ്ഞ യാത്രാമാർഗമെന്ന നിലയിൽ കപ്പൽ സർവീസ് പുനരാരംഭിക്കുക. ഇതിനുള്ള തീരുമാനം കേന്ദ്രം എടുത്തിട്ടുണ്ട്.

4. ഒഴിഞ്ഞ സീറ്റ് ഒഴിവാക്കുക: ഹജ് വിമാനങ്ങൾ തീർഥാടകരെ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും ഒരു ഭാഗത്തേക്കു കാലിയായി പറക്കേണ്ടിവരുന്നുണ്ട്. ഇത് ഒഴിവാക്കാൻ, ആ സർവീസുമായി ബന്ധിപ്പിച്ചു മറ്റു യാത്രക്കാരെ കയറ്റുക.

Advertisement

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ