കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മന്ത്രിയായേക്കും; എന്‍സിപി നേതാക്കള്‍ ശരദ്പവാറിനെ കണ്ടു

ആര്‍എസ്പി (ലെനിനിസ്റ്റ്) വിട്ട് എന്‍സിപി വഴി മന്ത്രിയാകാന്‍ കോവൂര്‍ കുഞ്ഞുമോനു സാധ്യതയേറി. കുഞ്ഞുമോനാണ് കെ.ബി.ഗണേഷ്‌കുമാറിനേക്കാള്‍ സ്വീകാര്യനെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചതോടെയാണിത്. ഇതിന്റെ ഭാഗമായി എന്‍സിപി നേതാക്കളായ എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പന്‍ എന്നിവര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ ഇന്നലെ മുംബൈയില്‍ കണ്ടു ചര്‍ച്ച നടത്തി. കുഞ്ഞുമോന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് ആര്‍എസ്പി – ലെനിനിസ്റ്റ് നേതൃത്വവും രംഗത്തെത്തി.

എന്‍സിപി നേതൃത്വവുമായി കുഞ്ഞുമോന്‍ പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്(ബി)യില്‍ നിന്നു കെ.ബി.ഗണേഷ്‌കുമാറിനെ കൊണ്ടുവന്നു മന്ത്രിയാക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും ഗണേഷ്‌കുമാര്‍ പിന്നീടു പാര്‍ട്ടി നേതൃത്വത്തിന് അപ്രാപ്യനായി മാറിയേക്കുമെന്നു കണ്ടാണ് കുഞ്ഞുമോനെ നോട്ടമിട്ടത്. എന്നാല്‍ എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നതു കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചു.

സിപിഎമ്മില്‍ ചേര്‍ന്നു മന്ത്രിസ്ഥാനത്തെത്താന്‍ കുഞ്ഞുമോന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സിപിഎം നേതൃത്വം മനസ്സ് തുറന്നിരുന്നില്ല. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ തഴഞ്ഞു. ഇതിനു പിന്നാലെയാണ് എന്‍സിപിയുടെ ക്ഷണം എത്തുന്നത്. തനിക്കെതിരായ കേസ് തീര്‍പ്പാകുമ്പോള്‍, മന്ത്രിസ്ഥാനം കുഞ്ഞുമോന്‍ ഒഴിഞ്ഞുതരും എന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍ കുഞ്ഞുമോനു വേണ്ടി വാദിക്കുന്നത്.

ഗണേഷാകുമ്പോള്‍ മന്ത്രിസ്ഥാനം തിരികെക്കിട്ടുമെന്നു പ്രതീക്ഷ വേണ്ടെന്നും ശശീന്ദ്രന്‍ തിരിച്ചറിയുന്നു. ഗണേഷിന്റെ കാര്യത്തിലെ നിലപാട് തോമസ് ചാണ്ടി വിഭാഗത്തെ ബോധ്യപ്പെടുത്താനും ശശീന്ദ്രനു കഴിഞ്ഞിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പവാറിനെ കാണാന്‍ നേതാക്കള്‍ മുംബൈയ്ക്കു തിരിച്ചത്. തോമസ് ചാണ്ടിയുടെ പ്രതിനിധിയായി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സലിം പി.മാത്യുവും ഒപ്പമുണ്ടായിരുന്നു.

“കുഞ്ഞുമോന്റേത് നാണംകെട്ട നീക്കം”

മന്ത്രിസ്ഥാനത്തിനു വേണ്ടി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നാണംകെട്ട നീക്കങ്ങളാണു നടത്തുന്നതെന്ന് ആര്‍എസ്പി (ലെനിസ്റ്റ്) നേതാക്കള്‍. ഏതെങ്കിലും പാര്‍ട്ടിയുമായി കുഞ്ഞുമോന്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ആര്‍എസ്പി(ലെനിനിസ്റ്റ്)ക്കു ബന്ധമില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍, സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി