മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്സാപ് സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തു. തേവരയിലെ കൊമേഴ്സ്യല്‍ ടാക്സ് കമ്മിഷണര്‍ ഓഫിസിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ടി.പി. ജനേഷ്കുമാറിനെതിരെയാണു കേസ്.
ഇയാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നു വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.