മോഹൻലാൽ സിനിമയും നങ്ങേലിയും ഉടൻ തുടങ്ങും, തിരിച്ചുവരവ് നിലപാടുകൾക്കുള്ള അംഗീകാരം, ആകാശ ഗംഗ 2- വിൽ വലിയ പ്രതീക്ഷ- വിനയൻ

വിനയന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ആകാശ ഗംഗ. ചിത്രത്തിൻറെ രണ്ടാം ഭാഗം നവംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. നീണ്ട കാലത്തെ വിലക്കുകൾക്കും വിവാദങ്ങൾക്കും മാറ്റി നിർത്തലുകൾക്കും ശേഷം വീണ്ടും ബിജറ്റ് സിനിമകളുമായി സംവിധാന രംഗത്തു കൂടുതൽ സജീവമാകുകയാണ് വിനയൻ. മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് വിനയന്റെ ഇനി വരാനുള്ള സിനിമകൾ. ഈ സിനിമകളെ കുറിച്ചു ഔദ്യോഗിക വിശദീകരണം നൽകുകയാണ് വിനയൻ തന്റെ ഫെയ്സ്‌ബുക്ക് പേജിലൂടെ.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിന് ശേഷമായിരിക്കും താനും മോഹൻലാലും ചേർന്നുള്ള സിനിമയുടെ പണികൾ തുടങ്ങുക എന്നാണ് വിനയൻ പറയുന്നത്. പത്തു വർഷത്തെ വിലക്കിനു ശേഷം സിനിമയിലേക്ക് മടങ്ങി വരാൻ സാധിച്ചതിന്റെ സന്തോഷവും വിനയൻ മറച്ചു വെയ്ക്കുന്നില്ല

കുറിപ്പ് വായിക്കാം

“ആകാശഗംഗ 2” നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു… ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന “ആകാശഗംഗ2” വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..
നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന്എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ