അവളാരാ... നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്. വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെ, പൊട്ടിക്കരഞ്ഞു പോയി; ശോഭനയുമായുള്ള പിണക്കത്തെക്കുറിച്ച് ചിത്ര പറഞ്ഞത്

സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി ചിത്ര. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലാതായി മാറിയ താരം ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഹൃദയാഘാതം മൂലം അകാലത്തില്‍ നടി യാത്രയാകുമ്പോള്‍ അവര്‍ സിനിമാ ലോകത്തെക്കുറിച്ച് പങ്കുവെച്ച വിശേഷങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയാണ് ആരാധകര്‍.

നടി ശോഭനയുമായുണ്ടായ പിണക്കത്തെക്കുറിച്ചും അച്ഛന്റെ കാര്‍ക്കശ്യത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ

അമ്മയുടെ വേര്‍പാടോടെ അച്ഛന്‍ കര്‍ക്കശക്കാരന്‍ ആയി. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ആരുമായും സംസാരിക്കാന്‍ പാടില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ മുറിയിലെത്തണം. മറ്റു നടിമാരോട് സംസാരിക്കാന്‍ പാടില്ല. അച്ഛന്റെ നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചു.

പിന്നെ ഞങ്ങള്‍ അമ്മയില്ലാതെ വളരുന്ന മൂന്നു പെണ്‍കുട്ടികള്‍ ഉള്ളതിന്റെ ടെന്‍ഷനും ചിന്തകളും ഒക്കെ ആയിരിക്കും അച്ഛനെ അങ്ങനെ ആക്കിയത്. ഞാന്‍ ഒരു അഭിനേത്രി ആയതിന്റെ ഇഷ്ടക്കുറവ് അച്ഛന്റെയും അമ്മയുടെയും കുടുംബത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതിന്റെയൊപ്പം വേറെവല്ല പേരുദോഷവും കൂടി ആയിപോയാല്‍ പിന്നെ അതുമാത്രവുമല്ല ഞാന്‍ അത്യാവശ്യം പേരും പ്രശസ്തിയുമുള്ള ആളാണ്, അതുകൊണ്ടുതന്നെ എന്റെ ജീവിതത്തില്‍ എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയാകും.

ഒരിക്കല്‍ ഏതോ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ശോഭന ആളെ വിട്ട് എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചു, ഞാന്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ഉടന്‍ അച്ഛന്‍ പറഞ്ഞു. അവളാരാ… നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്. അവള്‍ വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെ’. അതുകേട്ട ഞാന്‍ മുറിയില്‍ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. അന്നുമുതല്‍ ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാന്‍ പ്രയാസമായിരുന്നു.

എന്നാല്‍ അച്ഛന്‍ ഈ കാണിച്ചിരുന്ന പിടിവാശി എന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ കാണിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ക്ക് പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടി ചെക്കുകള്‍ ആയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ