വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, ദയവായി എന്നെ സഹായിക്കണം..; മുറിപ്പാടുകളോടെ നടി, വീഡിയോ

വീട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന പരാതിയുമായി നടി വൈഷ്ണവി ധന്‍രാജ്. കഴിഞ്ഞ ദിവസമാണ് തന്റെ മുഖത്തെ മുറിപ്പാടുകള്‍ അടക്കം വ്യക്തമാക്കി കൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വൈഷ്ണവി എത്തിയത്. തന്നെ രക്ഷിക്കണം എന്നാണ് നടി ആവശ്യപ്പെടുന്നത്.

സി.ഐ.ഡി, തേരേ ഇഷ്ഖ് മേം ഘായല്‍ തുടങ്ങിയ പരമ്പരകളിലൂടെ ജനപ്രീതിയാര്‍ജിച്ച നടിയാണ് വൈഷ്ണവി ധന്‍രാജ്. ”ഹായ്, ഇത് വൈഷ്ണവി ധനരാജ്. എനിക്ക് ഇപ്പോള്‍ ശരിക്കും സഹായം ആവശ്യമാണ്. ഞാന്‍ കാഷിമിറ പൊലീസ് സ്റ്റേഷനിലാണ്.”

”എന്റെ വീട്ടുകാര്‍ എന്നെ അപമാനിക്കുകയും വളരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നും സിനിമാ-സീരിയല്‍ മേഖലകളിലെ എല്ലാവരില്‍ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ” എന്നാണ് വൈഷ്ണവി വീഡിയോയില്‍ പറയുന്നത്.

ഇതിനൊപ്പം മുഖത്തേറ്റ മുറിവുകളുടെ അടയാളങ്ങളും അവര്‍ കാണിക്കുന്നുണ്ട്. വീട്ടുകാരുടെ മര്‍ദനത്തിന്റെ ഫലമായുണ്ടായതാണ് മുറിവുകളെന്നും അവര്‍ ആരോപിക്കുന്നുണ്ട്. 2016-ല്‍ നടന്‍ നിതിന്‍ ഷെരാവത്തിനെ വൈഷ്ണവി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നടി വിവാഹമോചനം നേടിയിരുന്നു.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ