രജിത് കുമാര്‍ സൈക്കോയെന്ന് സാബു മോന്‍, രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

ബിഗ് ബോസ് ആദ്യ സീസണ്‍ മലയാളി ടെലിവിഷന്‍ പ്രേക്ഷകരില്‍ ഉണ്ടാക്കിയ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ വീണ്ടും രണ്ട് സീസണുകള്‍ കൂടി സംഭവിച്ചു. എന്നിരുന്നാലും ആദ്യ സീസണിലെ താരങ്ങളായ സാബു മോന്‍ , പേളി മാണി, രഞ്ജിനി ഹരിദാസ് തുടങ്ങിയവരൊക്കെ ഇന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്.

ബിഗ് ബോസ് സീസണ്‍ 2 ല്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ നേടിയ മത്സരാര്‍ഥിയായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. ആദ്യത്തെ ആഴ്ച മുതല്‍ നോമിനേഷനില്‍ രജിത്ത് കുമാര്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ബിഗ് ബോസ് ഷോയുടെ നിയമ ലംഘനത്തിന്റെ പേരില്‍ 69ാം ദിവസം ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഇത് ആരാധകരെ വളരെയധികം ചൊടിപ്പിക്കുകയുണ്ടായി .

എന്നാലിപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സീസണ്‍ ഒന്നിലെ വിജയി സാബു മോന്റെ ക്ലാബ്ബ് ഹൗസ് ചര്‍ച്ചയുടെ ഒരു വീഡിയോയാണ് . ഡോക്ടര്‍ രജിത് കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് സാബു മോന്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ചു സാബു മോന്‍ പറയുന്നുണ്ട്.

ചര്‍ച്ചക്കിടെ സൈക്കോ എന്നും രജിത് കുമാറിനെ സാബു വിളിക്കുന്നുണ്ട്. അതിലുള്ള മറ്റ് മത്സരാര്‍ഥികളുടെ സപ്പോട്ടേഴ്‌സ് വിചാരിച്ചാലും രജിത് കുമാറിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂക്ഷ വിമര്‍ശനമാണ് സാബു മോന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതു വളരെ മോശമായ വാക്കുകള്‍ തന്നെയാണ്. നിങ്ങള്‍ ഇതിനു മാപ്പുപറയേണ്ടിവരുമെന്ന് ആരാധകര്‍ പറയുന്നത്. സാബു നിങ്ങള്‍ പറഞ്ഞവാക്കുകള്‍ കേള്‍ക്കുമ്പോള്‍ സീസണ്‍ ഒന്നിലെ വിന്നറേ തീരുമാനിച്ചതില്‍ ഏഷ്യാനെറ്റിനും ജനങ്ങള്‍ക്കും തെറ്റുപറ്റി എന്നു തോന്നുന്നു,സാബു കിളിപോയി ഇരിക്കുവാന്നു തോന്നുന്നു തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ