അവിഹിതം ഞങ്ങള്‍ സീരിയലില്‍ കൊണ്ടുവരുന്നത് അതുകൊണ്ട്, കുറ്റം അവരുടേത്: തുറന്നുപറഞ്ഞ് നടന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് റെയ്ജന്‍ രാജന്‍. സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജന്‍ പ്രിയങ്കരനായി മാറിയത്. പരമ്പര അവസാനിക്കുന്ന സമയത്തും താരത്തിന് വലിയൊരു ആരാധക കൂട്ടം ഉണ്ടായിരുന്നു.

ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന്‍ അഭിനയിക്കുന്നത്. സിനിമാ നടന്‍ കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക.

സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ കൊടുക്കാതിരുന്ന തീരുമാനത്തോടുള്ള എതിര്‍പ്പും റെയ്ജന്‍ വ്യക്തമാക്കി. നിലവാരമുള്ള വിഷയങ്ങള്‍ കൊണ്ടുവരുമ്പോള്‍ സീരിയല്‍ കാണാന്‍ കാഴ്ചക്കാരില്ലാതെ വരാറുണ്ടെന്നും അതിനാലാണ് സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിഹിതം പോലുള്ളവ സീരിയലില്‍ കൊണ്ടുവരുന്നതെന്നും റെയ്ജന്‍ പറയുന്നു. പ്രേക്ഷകര്‍ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകര്‍ച്ചയ്ക്ക് കാരണമെന്നും റെയ്ജന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി