മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചുവെന്ന് ആരോപിച്ച് സംവിധായകനെതിരെ പരാതിയുമായി പ്രിയരാമന്‍ നായികയായ സീരിയലിലെ താരങ്ങള്‍. സെമ്പരുത്തി എന്ന ഹിറ്റ് സീരിയലിന്റെ സംവിധായകന്‍ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാര്‍ ചെന്നൈയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ചില രംഗങ്ങളില്‍ അഭിനയിച്ചത് നന്നായില്ല എന്ന കാരണം പറഞ്ഞാണ് തങ്ങളെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു. തമിഴ് ടി വി പ്രേക്ഷകരുടെ ഇടയില്‍ വലിയ ജനകീയതയുള്ള സീരിയലാണ് സെമ്പരുത്തി. സീരിയലിലെ പ്രധാന ചില രംഗങ്ങളില്‍ വേണ്ടവിധം നന്നായി അഭിനയിച്ചില്ല എന്നു പറഞ്ഞു സംവിധായകന്‍ മോശം പദപ്രയോഗങ്ങള്‍ പ്രയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് പൊലീസ് സംവിധായകനെ വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നു. നീരവ് പാണ്ഡ്യ വിഷയത്തില്‍ നടിമാരോടു മാപ്പു പറയുകയും ഷൂട്ടിംഗ് തുടരുകയും ചെയ്തുവെന്നാണ് റിപ്പേര്‍ട്ടുകള്‍. 2017ല്‍ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സെമ്പരുത്തി. കാര്‍ത്തിക് രാജ്, ഷബാന ഷാജഹാന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.