ഇവിടെ ഒരു ടാസ്‌കും നടത്തിക്കില്ല, ക്യാമറയെല്ലാം തകര്‍ക്കും; ഞാന്‍ പൊളിക്കും; ബിഗ് ബോസിനെയും വെല്ലുവിളിച്ച് റോബിന്‍ രാധാകൃഷ്ണന്‍; ഒടുവില്‍ പിടിച്ച് പുറത്താക്കി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 5 പരിപാടിയില്‍ നിന്നും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കി. പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നും ക്യാമറകള്‍ തകര്‍ക്കും ബിഗ് ബോസിനെ അടക്കം വെല്ലുവിളിച്ചതോടെയാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്. കഴിഞ്ഞ ബിഗ്‌ബോസ് സീസണ്‍ 4 മത്സരാര്‍ഥിയായ റോബിന്‍ അതിഥിയായാണ് ഇക്കുറി എത്തിയത്.

പുതിയ വീക്കിലി ടാസ്‌ക് ആയ ‘ബിബി ഹോട്ടല്‍ ടാസ്‌കില്‍’ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് അഖില്‍ തോള്‍ ഉപയോഗിച്ച് ജുനൈസിനെ തള്ളി. കായികമായി ആക്രമിക്കുകയാണ് ഉണ്ടായതെന്നും അതിനാല്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് റോബിന്‍ തട്ടിക്കയറി. തുടര്‍ന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൗസിനുള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുമെന്നും അദേഹം വെല്ലുവിളിച്ചു.

അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്‌നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്‌നം പരിഹരിച്ചുവെന്നറിഞ്ഞ റോബിന്‍ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് അസ്വസ്ഥനായ റോബിന്‍ വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. ”ഞാന്‍ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കില്‍ മാരാരെയും കൊണ്ടേ പോകൂ.” എന്നൊക്കെ റോബിന്‍ വെല്ലുവിളിച്ചു.

ഇതോടെ ബിഗ്‌ബോസ് റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്നും ഇറക്കി വിടുകയാണ്” എന്ന മുന്നറിയിപ്പോടെ കണ്‍ഫെഷന്‍ റൂമില്‍ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ