'കാന്‍സര്‍ വന്ന് തളര്‍ന്നവര്‍ മനസ്സ് തുറന്നു ചിരിച്ചത് സ്റ്റാര്‍ മാജിക് കണ്ടപ്പോഴാണ്, ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ചവരാണ് നിങ്ങള്‍'; കുറിപ്പ് പങ്കുവെച്ച് ബിനീഷ് ബാസ്റ്റിന്‍

അടുത്തിടെ ഏറെ വിവാദമായ ഒരു പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്. പരിപാടിയിലെ സ്ത്രീവിരുദ്ധ, ബോഡി ഷെയ്മിംഗ് പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ ഒരു ആരാധിക പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍. നടന്‍ ബിനീഷ് ബാസ്റ്റിന്‍ ആണ് തനിക്ക് ലഭിച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ്:

ബിനീഷ് ചേട്ടായി, നിങ്ങള്‍ ഈ മെസ്സേജ് കാണുമോ എന്ന് പോലും എനിക്കറിയില്ല,,, എങ്കിലും ഒരു സന്തോഷം അത് ചേട്ടായിയായും, സ്റ്റാര്‍ മാജിക് ടീമുമായി പങ്കുവെക്കണം എന്ന് തോന്നി.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് സ്റ്റാര്‍ മാജിക്.. ഒരുപാട് തിരക്കുകള്‍ക്കിടയിലും ടിവിയില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും, യൂട്യൂബില്‍ കാണാറുണ്ട്…. നിങ്ങള്‍ കാരണം മറ്റുള്ളവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ അതാണ് ഓരോ കലാകാരനും കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം….

ഞാന്‍ ഒരു അധ്യാപികയാണ്, അതുപോലെ മോട്ടിവേഷന്‍ ക്ലാസ് നല്‍കുന്ന ഒരാളാണ്, അതിനെക്കാളൊക്കെ ഉപരി 5 വര്‍ഷമായി ക്യാന്‍സറിനെ അതിജീവിച്ച ഒരാളാണ്…. എങ്കിലും ഒരു വര്‍ഷം കൂടുമ്പോള്‍ ആശുപത്രിയില്‍ ചെക്കപ്പിനായി പോകാറുണ്ട്.. അന്ന് ഞാന്‍ കണ്ട ഒരു സംഭവമാണ് എനിക്ക് പങ്കുവയ്ക്കാന്‍ ഉള്ളത്.. ഡോക്ടര്‍ അങ്കിളിന്റെ റൂമിനു മുന്നില്‍,, ഒരുപാടുപേര്‍ അങ്കിളിനെ കാണാനായി കാത്തിരിക്കുന്നു.. അവിടെ ഇരിക്കുന്ന മനുഷ്യരില്‍ കാന്‍സര്‍ രോഗത്തെ അതിജീവിച്ചവര്‍, ക്യാന്‍സര്‍ രോഗികള്‍, കീമയും റേഡിയേഷനും നടന്നുകൊണ്ടിരിക്കുന്നവര്‍.

കുറെ മൊട്ടത്തലകള്‍, ബ്ലഡ് റിസള്‍ട്ടുകള്‍ കയ്യില്‍ പിടിച്ച് തനിക്ക് ക്യാന്‍സര്‍ ആണോ എന്ന് ടെന്‍ഷനില്‍ ഇരിക്കുന്നവര്‍,, ശരീരം കൊണ്ടും, മനസ്സുകൊണ്ടും വേദനിക്കുന്നവര്‍,, എന്നിവരാണ്.. ഡോക്ടര്‍ അങ്കിളിന്റെ റൂമിനു മുന്നില്‍ ഒരു ടിവി ഉണ്ട്.. ആ ടിവിയില്‍ പലതരത്തിലുള്ള സിനിമകളും, പാട്ടുകളും പല തമാശ പ്രോഗ്രാമുകളും ഇങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കും.. എല്ലാവരും ആ ടിവിയില്‍ നോക്കിക്കൊണ്ടിരിക്കുന്നു ഉണ്ടാകും. പക്ഷേ എന്തൊക്കെ ആ ടിവിയില്‍ കാണിച്ചാലും,, എന്തൊക്കെ മാറ്റി മാറ്റിവച്ചാലും അവിടെ ഇരിക്കുന്ന അവരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം പോലും ഉണ്ടാകില്ല.

കാരണം ശരീരം കൊണ്ടും മനസ്സുകൊണ്ടും വേദനിക്കുന്ന വരാണ് അവിടെയുള്ളവര്‍.. മരണത്തിനുവേണ്ടി ദിവസങ്ങള്‍ കാത്തിരിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ അവര്‍ക്ക് എങ്ങനെ മനസ്സ് തുറന്നു ചിരിക്കാന്‍ സാധിക്കും…. എന്നാല്‍ ഒരു ദിവസം, ഡോക്ടര്‍ അങ്കിളിന്റെ റൂമിന് മുന്നിലുള്ള ആ ടിവിയില്‍ സ്റ്റാര്‍ മാജിക് പ്രോഗ്രാം തെളിഞ്ഞു വന്നു…. എനിക്ക് അത്ഭുതം തോന്നിപ്പോയി,, ഓരോ മുഖങ്ങളിലും പുഞ്ചിരി,, കീമോ കൊണ്ട് മുടി പോലും ഇല്ലാതെ വേദന കടിച്ചമര്‍ത്തി ഇരിക്കുന്നവര്‍ പോലും പൊട്ടിച്ചിരിക്കുന്നു… റേഡിയേഷന്റെയും കീമോ യുടെയും, കാന്‍സറിന്റെ കടന്നുകയറ്റം കൊണ്ട് ശരീരം തളര്‍ന്നിരിക്കുന്നവര്‍ പോലും, മനസ്സു തുറന്നു ചിരിക്കുന്നു..

ആ നിമിഷം,ആ നിമിഷം ആ വേദനകള്‍ അവരൊന്നും മറന്നു കാണും.., മനസ്സ് തുറന്ന് അവര്‍ ചിരിച്ചു കാണും.. കാരണം ആ വേദന എന്താണെന്ന് ഒരിക്കല്‍ ഞാനും അറിഞ്ഞിട്ടുള്ളതാണ്..ഒരു നിമിഷത്തേക്ക് ആണെങ്കില്‍ പോലും, അവരുടെ വേദനകള്‍ എല്ലാം മറന്നു ഒന്ന് ചിരിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍, അതിനു കാരണക്കാര്‍ നിങ്ങള്‍ ആണെങ്കില്‍, (സ്റ്റാര്‍ മാജിക് ടീം) ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചവരാണ് നിങ്ങള്‍. ആ ചുണ്ടുകളില്‍ വിരിഞ്ഞ ഓരോ പുഞ്ചിരിയും, പ്രാര്‍ത്ഥനകള്‍ ആയി നിങ്ങളിലേക്ക് എത്തും.

ബിനീഷ് ചേട്ടായി, നിങ്ങളിലെ മനുഷ്യനെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണ്, നിങ്ങളുടെ പാട്ടുകള്‍ ഞങ്ങള്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നും ഒരുപാട് നന്മകള്‍ ഉണ്ടാകട്ടെ. സ്റ്റാര്‍ മാജിക് ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ. വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസമായി, ഒരു പുഞ്ചിരിയായി കടന്നുചെല്ലാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. ഒന്നുകൊണ്ടും, ഒരിക്കലും ഈ പ്രോഗ്രാം നിര്‍ത്തരുത്. കാരണം ഇതിലൂടെ ജീവിക്കുന്ന ഒത്തിരി പേരുണ്ട് ഈ ലോകത്ത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക