ബിഗ് ബോസ് ട്രോഫി സ്വന്തമാക്കി 'കോമണര്‍'; തെലങ്കാനയില്‍ ആരാധകരുടെ പോര്, 6 ബസുകളും കാറുകളും തകര്‍ത്തു!

ബിഗ് ബോസ് തെലുങ്ക് സീസണ്‍ 7 അവസാനിച്ചത് പിന്നാലെ വന്‍ സംഘര്‍ഷം. ഹൈദരാബാദില്‍ ആറ് ബസുകളും കാറുകളും ബിഗ് ബോസ് ആരാധകര്‍ തകര്‍ത്തു. സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ പല്ലവി പ്രശാന്ത് ബിഗ് ബോസ് തെലുങ്കിലെ ഈ സീസണില്‍ വിജയി ആയത്.

വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫൈനല്‍ ഷൂട്ട് ചെയ്ത അന്നപൂര്‍ണ്ണ സ്റ്റുഡിയോയ്ക്ക് മുന്നില്‍ എത്തിയ പല്ലവി പ്രശാന്തിന്റെയും റണ്ണര്‍ അപ്പ് അമര്‍ദീപിന്റെയും ആരാധകര്‍ കലാപം ഉണ്ടാക്കുകയായിരുന്നു. മത്സരാര്‍ത്ഥികളുടെ പേരിലുണ്ടായ പോര് കലാപമായി മാറുകയായിരുന്നു.

ആറ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും റണ്ണര്‍ അപ്പ് അമര്‍ദീപ്, മത്സരാര്‍ഥികളായ അശ്വനി, ഗീതു എന്നിവരുടെ കാറുകളും തകര്‍ക്കപ്പെട്ടു. പല്ലവി പ്രശാന്തിനും ആരാധകര്‍ക്കുമെതിരെ പൊലീസ് സ്വമേധയാ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങള്‍ക്ക് സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി തെലുങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡി എക്‌സ് അക്കൗണ്ടിലൂടെ ബിഗ്‌ബോസ് നിര്‍മ്മാതാക്കളെയും അവതാരകന്‍ നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടിട്ടുണ്ട്.

തങ്ങളുടെ കാറുകള്‍ തകര്‍ക്കപ്പെട്ടതിനെതിരെ അശ്വനി, ഗീതു എന്നിവര്‍ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐപിസി സെക്ഷന്‍ 147, 148, 290, 353, 427, 149 എന്നിവ പ്രകാരമാണ് പല്ലവി പ്രശാന്തിനും ആരാധകര്‍ക്കും എതിരെ തെലങ്കാന പോലീസ് കേസ് എടുത്തിരിക്കുന്നത്.

Latest Stories

വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം; പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കമ്പനി; വൈകുന്നേരം 4ന് ചര്‍ച്ച

ദിലീപിനെ നായകനാക്കി അന്ന് ഇതേ കഥ വേറൊരാള്‍ എഴുതിയിട്ടുണ്ട്.. ഇത് മോഷണമല്ല ആകസ്മികതയാണ്..; 'മലയാളി ഫ്രം ഇന്ത്യ' വിവാദത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

IPL 2024: മുംബൈ വിട്ടേക്കേടാ രോഹിതേ, അതിനേക്കാൾ കിടിലം ടീം ഉണ്ട് നിനക്ക്; രോഹിത്തിന് പറ്റിയ താലവളം പറഞ്ഞ് വസിം അക്രം

തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകള്‍, അതിനിടയിലും ഒ.ടി.ടിയില്‍ എത്തി ആവേശം; ഇതുവരെ നേടിയത് കളക്ഷന്‍ പുറത്ത്!

സുഗന്ധഗിരി മരംമുറി കേസ്; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സസ്‌പെന്‍ഷനിലായ വനിതാ റെയ്ഞ്ച് ഓഫീസര്‍