എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ട്, ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല; ഹനാന്റെ കുറിപ്പ്

ഗോപി സുന്ദറിന് നന്ദി പറഞ്ഞു കൊണ്ടുള്ള ഹനാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദവസങ്ങള്‍ക്കകം തന്നെ പുറത്ത് വന്നിരുന്നു.

തന്റെ സ്പനങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒപ്പം നിന്ന വ്യക്തി എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് ഹനാന്‍ പറയുന്നത്. താന്‍ എഴുതിയ പാട്ട് സംഗീതം നല്‍കി പൂര്‍ത്തിയാക്കാന്‍ ഗോപി സുന്ദര്‍ സഹായിച്ചതിനെ കുറിച്ചാണ് ഹനാന്റെ പോസ്റ്റ്.

ഹനാന്റെ കുറിപ്പ്:

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാന്‍ ഈണം നല്‍കി എഴുതിയ ഒരു കവിത ലോകം കേള്‍ക്കണം എന്നത്. ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു. എന്റെ ആ സ്വപ്നങ്ങള്‍ക്ക് പുറകെ അത് നടത്താന്‍ കൂടെ നിന്ന ആളാണ് ചേട്ടന്‍. ഇത്രയും ഭംഗി ആയി എന്റെ പാട്ട് പുറത്ത് ഇറങ്ങിയതില്‍ Mixing & orchestration വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.

ഈ പാട്ട് റെക്കോര്‍ഡ് ചെയ്തതും മിക്‌സിംഗ് വര്‍ക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണ്. ഒരു ദിവസം കൊണ്ട് വര്‍ക് ചെയ്യാം എന്ന് ഗോപി ചേട്ടന്‍ സമ്മതിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ്. ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ലവ് യൂ സോ മച്ച്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ