ഇനി ഉത്തമനായി തുടരുന്നില്ല....ആരാധകരെ ഞെട്ടിച്ച് കൊണ്ട് ചക്കപ്പഴത്തില്‍ നിന്ന് പിന്മാറി നടന്‍ എസ് പി ശ്രീകുമാര്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്പി ശ്രീകുമാര്‍ ആയിരുന്നു ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെ അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനം ഏറെ കയ്യടി നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്.

ഇനി മുതല്‍ ചക്കപ്പഴത്തിലെ ഉത്തമനായി താന്‍ ഉണ്ടാകില്ലെന്നാണ് ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തൊരു കുറിപ്പിലൂടെയാണ് താരം തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. എന്താണ് പിന്മാറ്റത്തിന്റെ കാരണം എന്ന് മാത്രം ശ്രീകുമാര്‍ പറഞ്ഞിട്ടില്ല.

ശ്രീകുമാറിന്റെ വാക്കുകളിലേക്ക്….

നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ശ്രീകുമാര്‍ താന്‍ പിന്മാറുകയാണെന്ന് അറിയിച്ചതോടെ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. എന്ത് പറ്റി? എന്ത് പരിപാടി ആണ് ഭായ്….. നിങ്ങളും പോയാല്‍ ഞാന്‍ ആ പരിപാടി കാണല്‍ നിര്‍ത്തും, തിരിച്ചു വാ ചേട്ടാ, എല്ലാ പരിപാടി കളില്‍ നിന്നും പകുതിക്ക് ഇട്ട് പോവുക ആണല്ലോ? ഇനി മറ്റ് നിര്‍മ്മാതാക്കള്‍ താങ്കളെ കാണിക്കാന്‍ മടിക്കില്ലേ? എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നടന്റെ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങ

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ