ഡബിൾ റോളിൽ ത്രില്ലടിപ്പിക്കാൻ കങ്കുവ, ഇത് നെക്‌സ്റ്റ് ലെവല്‍ ഐറ്റം !

സൂര്യ ചിത്രം ‘കങ്കുവ’യെ തമിഴ് സിനിമയുടെ നെക്‌സ്റ്റ് ലെവല്‍ ഐറ്റം, എന്ന് തന്നെ വിശേഷിപ്പിക്കാം. ഇതുവരെ എത്തിയ ഓരോ അപ്‌ഡേറ്റും നല്‍കിയ ക്വാളിറ്റി ആണ് സിനിമാപ്രേമികള്‍ക്ക് ചിത്രം നല്‍കുന്ന പ്രതീക്ഷ.

വിഷുവും അംബേദ്കര്‍ ജയന്തിയും അനുബന്ധിച്ച് സൂര്യ പുറത്തുവിട്ട കങ്കുവയുടെ പുതിയ പോസ്റ്റര്‍ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തില്‍ സൂര്യയുടേത് ഇരട്ടകഥാപാത്രമായിരിക്കുമെന്ന് പോസ്റ്ററിലൂടെ അറിയിച്ചു കഴിഞ്ഞു. രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്.

വാള് പിടിച്ചു നില്‍ക്കുന്ന യോദ്ധാവായും തോക്ക് പിടിച്ചു നില്‍ക്കുന്ന ഒരു അധോലോക നായകനുമായിട്ടാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിട്ടായിരിക്കും സൂര്യ എത്തുക എന്നാണ് സൂചന. ‘ഭൂതകാലവും വര്‍ത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി ആരംഭിക്കും,’ എന്ന കുറിപ്പോടെയാണ് സിനിമയുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ഫ്രെയ്മുകളാലും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സുകളാലും സമ്പന്നമായാണ് സിനിമയുടെ ടീസര്‍ പുറത്തിങ്ങിയത്. ഇന്ത്യന്‍ സിനിമയില്‍ ഇതൊരു മഹാ സംഭവമാകുമെന്ന് ടീസര്‍ ഉറപ്പു നൽകുന്നുണ്ട്. 51 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുള്ള ഹൈപ്പിനെ സാധൂകരിക്കുന്ന ചിത്രമായിരിക്കും എന്ന പ്രതീക്ഷയും ഉണര്‍ത്തുന്നുണ്ട്. നടന്‍ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണിത്.

ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി സിനിമ ആയാണ് എത്താന്‍ ഒരുങ്ങുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

‘അനിമല്‍’ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല