ആദ്യം വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അവതാരിക, ഇന്ന് വിജയ് ചിത്രത്തിലെ നായിക

ഒക്ടോബറില്‍ വിജയ് ചിത്രം “ബിഗിലി”ന്റെ ഓഡിയോ ലോഞ്ചില്‍ അവതാരികയായി എത്തിയ രമ്യ സുബ്രമണ്യം ഇന്ന് നവംബറില്‍ വിജയ് ചിത്രം ദളപതി 64ല്‍ നായിക. ദളപതിക്കൊപ്പം സ്റ്റേജില്‍ നില്‍ക്കാന്‍ കഴിഞ്ഞ നിമിഷം സ്വപ്ന സാഫല്യം എന്ന് പറഞ്ഞാണ് രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇപ്പോള്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64ല്‍ അഭിനയിക്കാനുള്ള അവസരമാണ് രമ്യക്ക് ലഭിച്ചിരിക്കുന്നത്. “കൈദി” എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഒരു ഗ്യാങ്‌സ്റ്റര്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്റണി വര്‍ഗീസ്, ഗൗരി ജി കൃഷ്ണന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. എക്‌സ്ബി ഫിലിം ക്രിയേറ്റേര്‍സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മ്മാണം.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു