കമല്‍ ഹാസന് ബോഡി ഡബിള്‍, മണിരത്‌നം ചിത്രം എത്തുന്നത് സര്‍പ്രൈസുകളോടെ; ടീസര്‍ ഈ ദിവസം എത്തും, അപ്‌ഡേറ്റ്

കമല്‍ ഹാസന്റെ ജന്മദിനത്തില്‍ വമ്പന്‍ സര്‍പ്രൈസ് ഒരുങ്ങുന്നു. മണിരത്‌നം-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കെഎച്ച് 234’ ചിത്രത്തിന്റെ ടീസര്‍ നവംബര്‍ 7ന് കമലിന്റെ 69-ാം ജന്മദിനത്തില്‍ എത്തിയേക്കും. ടീസറിനായുള്ള പ്രൊമോ ഷൂട്ട് ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണ് കെഎച്ച് 234. ചിത്രത്തിന്റെ പ്രമോ ഷൂട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ കമല്‍ പൂര്‍ത്തിയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസമാണ് പ്രൊമോ ഷൂട്ടിനായി എടുത്തത്.

ഇതില്‍ രണ്ട് ദിവസം മാത്രമാണ് കമല്‍ ഹാസന്‍ ചിത്രീകരണത്തിന് എത്തിയത്. ഒരു ദിവസത്തെ ഷൂട്ട് നടന്റെ ബോഡി ഡബിള്‍ വച്ചാണ് ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചില ആക്ഷന്‍ സീക്വന്‍സുകളും ഉള്‍പ്പെടുന്നുണ്ട്. ജോര്‍ജിയയില്‍ നിന്നുള്ള സ്റ്റന്‍ഡ്മാനാണ് താരത്തിന്റെ ബോഡി ഡബിളായി എത്തുന്നത്.

അന്‍ബറിവ് ആണ് ആക്ഷന്‍ ഡയറക്ടര്‍മാര്‍. രവി കെ ചന്ദ്രനാണ് കെഎച്ച് 235ന്റെ ഛായാഗ്രഹണം. തൃഷ, ജയം രവി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ കെഎച്ച് 234ന്റെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം, ഏറെ പ്രത്യേകതകളോടെയാണ് പ്രൊമോ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു വിഷ്വല്‍ ട്രീറ്റാകും പ്രേക്ഷകന് ടീസര്‍ ഒരുക്കുക. ടീസറില്‍ ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ചില സൂചനകള്‍ പങ്കുവച്ചേക്കാം. എന്നാല്‍ ചിത്രത്തിലെ താരങ്ങളെ കുറിച്ചോ, ടീസറിനോ കുറിച്ചോ ഇതുവരെ ഔദ്യോഗികമായ ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി