പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് സുപ്രിയ; പൃഥ്വി ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അറിയിച്ച് കുറിപ്പ്

നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്ന ലേബലിൽ മാത്രമല്ല സുപ്രിയ മോനോൻ അറിയപ്പെടുന്നത്. മികച്ച മാധ്യമപ്രവർത്തകയായിരുന്ന അവർ ഇന്ന് പ്രമുഖ സിനിമാ നിര്‍മാതാവു കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുപ്രിയയുടെ ജമ്മദിനം. നിരവധിപ്പേരാണ് പിറന്നാൾ ആശംസകൾ നേർന്നത്.

ഇപ്പോഴിതാ തനിക്ക് ലഭിച്ച ആശംസകൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സുപ്രിയ. ഷൂട്ടിംങ്ങിനിടെ പരിക്കുപറ്റിയ പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നും നന്ദി പറയുന്ന കുറിപ്പില്‍ സുപ്രിയ മേനോൻ എഴുതിയിരിക്കുന്നു.

ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. സ്‍നേഹം നിറഞ്ഞ വാക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതും തനിക്ക് പ്രചോദനമാകുന്നതുമാണ്. കുടുംബത്തോടൊപ്പമായിരുന്നു ഞാൻ ജന്മദിനത്തില്‍ ഉണ്ടായിരുന്നത്. പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം താൻ പ്രതീക്ഷിക്കുന്നു. പൃഥ്വി ആരോഗ്യം വീണ്ടെടുത്തു വരികയാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയെന്നും പറഞ്ഞാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിലായത്ത് ബുദ്ധ’യെന്ന എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, എനിക്ക് വിദഗ്ദ്ധരുടെ ചികിത്സ ആശുപത്രിയില്‍ ലഭിക്കുകയും ചെയ്‍തു. നിലവിൽ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് ഫിസിയോതെറാപ്പി നിര്‍ദ്ദേശിച്ചുവെന്നും താൻ പെട്ടെന്ന് മടങ്ങിയെത്തും എന്നും പൃഥ്വിരാജ് കുറിച്ചു. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ താൻ പരമാവധി ശ്രമിക്കും. തന്നോട് സ്‍നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറയുന്നതായും പൃഥ്വിരാജ് നേരത്തെ കുറിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി