റിഹാനയേക്കാള്‍ ഒമ്പത് കോടി കൂടുതല്‍ വാങ്ങി ജസ്റ്റിന്‍ ബീബര്‍! താരം ഏറ്റവുമധികം പണം വാങ്ങിയ അംബാനി പരിപാടി, കണക്ക് പുറത്ത്

അനന്ത് അംബാനിരാധിക മെര്‍ച്ചന്റ് വിവാഹച്ചടങ്ങില്‍ വിരുന്നൊരുക്കിയത് പോപ് താരം ജസ്റ്റിന്‍ ബീബറിന്റെ വരവായിരുന്നു. സംഗീത് ചടങ്ങിലായിരുന്നു ബീബറിന്റെ പവര്‍പാക്ഡ് പ്രകടനം. അംബാനി കുടുംബത്തിലെ വിവാഹത്തിനായി വെള്ളിയാഴ്ച രാവിലെ എത്തിയ ബീബര്‍ ശനിയാഴ്ചയാണ് അമേരിക്കയിലേക്ക് മടങ്ങിയത്.

പരിപാടിയില്‍ പങ്കെടുക്കാനായി ജസ്റ്റിന്‍ ബീബര്‍ വാങ്ങിയ പ്രതിഫലത്തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 83 കോടി രൂപയാണ് ജസ്റ്റിന്‍ ബീബര്‍ അംബാനിയില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നത്. സാധാരണയായി സ്വകാര്യ ആഘോഷ വേദികളില്‍ പാടുന്നതിന് 20 മുതല്‍ 50 കോടി വരെയാണ് ബീബര്‍ വാങ്ങാറുള്ളത്.

ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അംബാനി കുടുംബത്തില്‍ നിന്നും ബീബര്‍ വാങ്ങിയിരിക്കുന്നത്. അനന്തിനും രാധികയ്ക്കുമൊപ്പമുള്ള ബീബറിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ അംബാനി പരിപാടിയില്‍ പങ്കെടുത്ത റിഹാനയേക്കാള്‍ 9 കോടി രൂപ കൂടുതലാണ് ബീബന്‍ വാങ്ങിയത്.

മാര്‍ച്ചില്‍ ജാംനഗറില്‍ നടന്ന അനന്ത്-രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയില്‍ പാടാന്‍ പോപ് ഇതിഹാസം റിഹാനയാണ് എത്തിയത്. ഒരു മണിക്കൂര്‍ പ്രകടനത്തിന് 74 കോടി രൂപയായിരുന്നു റിഹാന പ്രതിഫലമായി കൈപ്പറ്റിയിരുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്