പണം മാത്രമാണ് നിങ്ങള്‍ക്ക് വലുത്, കടക്ക് പുറത്ത്..; പാപ്പരാസികളോട് അലറി ജസ്റ്റിന്‍ ബീബര്‍

തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ച് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. സുഹൃത്തുക്കള്‍ക്കൊപ്പം കലിഫോര്‍ണിയയിലെ ഒരു കോഫി ഷോപ്പിലേക്കു പോകും വഴി ഫോട്ടോ പകര്‍ത്താന്‍ നിന്ന പാപ്പരാസികളോടാണ് ഗായകന്‍ ദേഷ്യത്തോടെ പ്രതികരിച്ചത്. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

‘ഗുഡ് മോണിങ്’ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്ത ഒരാളോട്, തനിക്കിത് തികച്ചും മോശമായ സുപ്രഭാതമാണെന്നും നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നിരിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ബീബര്‍ ദേഷ്യത്തോടെ പ്രതികരിച്ചു. പാപ്പരാസികള്‍ക്ക് മുന്നില്‍ ബീബര്‍ കൈ വച്ച് മുഖം മറച്ചാണ് എത്തിയത്.

”നിങ്ങള്‍ക്ക് പണം മാത്രമാണ് വലുത്. പണം, പണം, പണം. അതിനപ്പുറം നിങ്ങള്‍ക്ക് യാതൊന്നും വേണ്ട. മനുഷ്യത്വം എന്നൊരു വലിയ കാര്യമുണ്ട്. ചുറ്റുമുള്ള മനുഷ്യരെ കുറിച്ച് നിങ്ങള്‍ക്ക് യാതൊരു ചിന്തയുമില്ല. കടക്ക് പുറത്ത്” എന്നാണ് ജസ്റ്റിന്‍ ബീബര്‍ ദേഷ്യത്തോടെ പാപ്പരാസികളോട് പറഞ്ഞത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഗായകനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സെലിബ്രിറ്റീസിനും സ്വകാര്യത ആവശ്യമാണെന്നും അനുവാദം കൂടാതെ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശരിയല്ലെന്നും ഒരു വിഭാഗം വാദിച്ചു. എന്നാല്‍, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ബീബര്‍ പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത