ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം; പുരസ്‌കാരം നേടി ചന്ദ്രികയുടെ 'ത്രിവേണി'

ഗ്രാമി പുരസ്‌കാര വേദിയില്‍ ഇന്ത്യന്‍ തിളക്കം. മികച്ച ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലാണ് ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ഠന്‍ ഒരുക്കിയ ‘ത്രിവേണി’ പുരസ്‌കാരം നേടിയിരിക്കുന്നത്. ചന്ദ്രിക ടണ്ഠന്‍, വൗട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്സുമോട്ടോ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആല്‍ബമാണ് ത്രിവേണി.

പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയിയുടെ മൂത്ത സഹോദരിയായ ചന്ദ്രിക ടണ്ഠന്റെ ആദ്യത്തെ ഗ്രാമി പുരസ്‌കാരമാണിത്. 2009ല്‍ ‘സോള്‍ കോള്‍’ എന്ന ആല്‍ബത്തിന് ചന്ദ്രികയ്ക്ക് ഗ്രാമി നോമിനേഷന്‍ ലഭിച്ചിരുന്നു. പിന്നീട് 2025ല്‍ ആണ് വീണ്ടുമൊരു നോമിനേഷന്‍ ലഭിക്കുന്നത്. ഇത് അതിശയകരമായി തോന്നുന്നു എന്നാണ് പുരസ്‌കാര നേട്ടത്തിന് ശേഷം അവര്‍ പ്രതികരിച്ചത്.

അതേസമയം, ലോസ് ഏഞ്ചല്‍സിലാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനം നടത്തിയത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.

ചരിത്ര നേട്ടവുമായി ബിയോണ്‍സി മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള ഗ്രാമി നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സി. അവിശ്വസനീയ നേട്ടമെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ബിയോണ്‍സി പ്രതികരിച്ചത്. കൗബോയ് കാര്‍ട്ടറിലൂടെയാണ് ബിയോണ്‍സി ഈ നേട്ടം സ്വന്തമാക്കിയത്.

Latest Stories

സർഫറാസ് ഒരു മാസം കൊണ്ട് 17 കിലോ കുറച്ചത് ഇങ്ങനെ; വെളിപ്പെടുത്തി താരത്തിന്റെ പിതാവ്

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത