അഭിമാനകരമായ നിമിഷം, ഇതാണ് ശരിക്കും ന്യൂ ഇയര്‍..; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍, പോസ്റ്റ് വൈറല്‍

മുന്‍ഭര്‍ത്താവും നടനുമായ ബാലയുടെ ആരോപണങ്ങളോട് പ്രതികരിച്ച ഗായിക അമൃത സുരേഷിനെ പിന്തുണച്ച് രംഗത്തെത്തി ഗോപി സുന്ദര്‍. അമൃതയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു, തനിക്കെതിരെ പോക്‌സോ കേസ് നല്‍കി തുടങ്ങി നിരവധി ആഗോരപണങ്ങള്‍ ബാല ഉന്നയിച്ചിരുന്നു.

തന്റെ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് ഇതിനോട് അമൃത പ്രതികരിച്ചത്. അഭിഭാഷകര്‍ക്കൊപ്പം പ്രതികരിക്കുന്ന അമൃതയുടെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്. ‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയര്‍’ എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഈ പോസ്റ്റിന് അമൃത സുരേഷ് ലൈക്ക് അടിച്ചിട്ടുമുണ്ട്. ഗോപി സുന്ദറിന്റെ മിക്ക പോസ്റ്റുകള്‍ക്കും നേരെ കനത്ത രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. അതിനാല്‍ ഇത്തവണ കമന്റ്‌റ് ബോക്‌സ് ഓഫ് ചെയ്ത ശേഷമാണ് ഗോപി സുന്ദര്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.


അതേസമയം, അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മിലെ പ്രണയവും പിന്നീടുണ്ടായ അകല്‍ച്ചയും എല്ലാം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയായിരുന്നു. മാസങ്ങളായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളോ വീ ഡിയോയോ ഒന്നും ഇട്ടിരുന്നില്ല.

തന്റെ മറ്റൊരു പെണ്‍സുഹൃത്തിനൊപ്പമുള്ള ട്രിപ്പിന്റെ ചിത്രങ്ങളായിരുന്നു ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറേ നാളുകളായി പങ്കുവച്ചു കൊണ്ടിരുന്നത്. ഇതോടെ അമൃതയെ ഉപേക്ഷിച്ച് ഗോപി സുന്ദര്‍ മയോമി എന്ന പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി എന്ന പ്രചാരണങ്ങളും എത്തിയിരുന്നു.

Latest Stories

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം

പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ മൊസാദിന് പങ്കില്ല; നിലപാട് വ്യക്തമാക്കി ഇസ്രയേല്‍

ഇന്ത്യന്‍ പരിശീലകനായാല്‍..., പ്രധാന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗംഭീര്‍, മൊത്തത്തില്‍ അലമ്പാകുമെന്ന് ഉറപ്പ്