'വാട്ടാ' റാപ്പ്, മെയിഡ് ഇന്‍ കാഞ്ഞങ്ങാട്ട്; വീണ്ടും ഞെട്ടിക്കാന്‍ സെന്ന ഹെഗ്ഡെ; 1744 വൈറ്റ് ആള്‍ട്ടോയിലെ ഗാനം വൈറല്‍

ദേശിയ അവാര്‍ഡ് നേടിയ തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തില്‍ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം 1744 വൈറ്റ് ആള്‍ട്ടോയിലെ റാപ്പ് ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം, എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവര്‍ ചേര്‍ന്നാണ്. സമകാലീക പ്രസക്തിയുള്ള വിഷയങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്ന റാപ്പ് ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

മുജീബിനും, ഗായകര്‍ക്കുമൊപ്പം, രാജേഷ് മാധവനെയും ആനന്ദ് മന്മഥനെയും വീഡിയോയില്‍ കാണാന്‍ കഴിയും. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ക്രൈം കോമഡിയാണ്. നര്‍മ്മത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ടീസര്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.

1744 വൈറ്റ് ആള്‍ട്ടോയില്‍ ഷറഫുദ്ദീനെ കൂടാതെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുരിയന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയ ഒട്ടനവധി പ്രതിഭകള്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം നിര്‍വഹിച്ച ശ്രീരാജ് രവീന്ദ്രന്‍ തിരക്കഥയിലും സെന്ന ഹെഗ്‌ഡെക്കൊപ്പം പങ്കാളിയാണ്. അര്‍ജുനനും തിരക്കഥയില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹരിലാല്‍ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിര്‍വ്വഹിക്കുന്നു. മെല്‍വി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിര്‍വഹിക്കുന്നത്. അമ്പിളി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്സ് നിര്‍വഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍ രമേഷ് മാത്യൂസുമാണ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ശബരി പിആര്‍ഒയും, രോഹിത് കൃഷ്ണ സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. ചിത്രം നവംബറില്‍ 4 തീയേറ്ററുകളിലെത്തും.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്