ദുരൂഹതയുണർത്തി ചാക്കോച്ചന്റെ പുത്തൻ ലുക്ക്; ചാവേർ മോഷൻ പോസ്റ്റർ എത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന ചാവേർ. കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയുടെ അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും ആ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതായിരുന്നു. ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇപ്പോഴിതാ ഏറെ ദുരൂഹതകൾ നിറയ്ക്കുന്ന ചാവേറിലെ ചാക്കോച്ചനെയാണ് ആരാധകർ കണ്ട് ഞെട്ടിയിരിക്കുന്നത്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയതോടെയാണ് ചാക്കോച്ചന്റെ ലുക്ക് വീണ്ടും ചർച്ചയായത്. ഒട്ടും പ്രവചിക്കാനാകാത്തെ എന്നാൽ ഏറെ സസ്പെന്‌സുകൾ ഒളിച്ചിരിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സൂചനയാണ് പോസ്റ്റർ തരുന്നത്.

മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഓണം റിലീസായിട്ട് ആണ് ചിത്രം തീയറ്ററുകളിൽ എത്തും. സംവിധായകനും നടനുമായ ജോയ് മാത്യുവാണ് തിരക്കഥ രചിക്കുന്നത്.അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്,

എഡിറ്റർ നിഷാദ് യൂസഫ്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം ജിന്‍റോ ജോർജ്ജ് ആണ്. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മെൽവി ജെ, സംഘട്ടനം സുപ്രീം സുന്ദർ, വി എഫ് എക്സ് ആക്സൽ മീഡിയ, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌ മക്ഗുഫിൻ ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ആതിര ദിൽജിത്ത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ