അന്തരിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് താരം പോള്‍ വാക്കറുടെ മകള്‍ മെഡോ വാക്കറുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്നത് വിന്‍ഡീസല്‍. മെഡോയുടെ ഗോഡ്ഫാദര്‍ കൂടിയാണ് വിന്‍ഡീസല്‍. വിവാഹ വേദിയിലേക്ക് വിന്‍ ഡീസലിന്റെ കൈപിടിച്ചെത്തുന്ന മെഡോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ( Vin Diesel paul walker daughter wedding )
വിവാഹചടങ്ങിന്റെ വിഡിയോ മെഡോ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ഞങ്ങള്‍ വിവാഹിതരായി’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളില്‍ പോള്‍ വാക്കര്‍ ബ്രയാന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിന്‍ ഡീസല്‍ ഡൊമിനിക്കായും വേഷമിട്ടു. മെഡോയ്ക്ക് 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പോള്‍ വാക്കര്‍ തന്റെ 40-ാം വയസില്‍ കാര്‍ അപകടത്തില്‍ മരിക്കുന്നത്.
വിന്‍ ഡീസലും കുടുംബവും പോള്‍ വാക്കറുടെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു.