സൗത്ത് ഇന്ത്യയിൽ മാത്രമല്ല ഇവർക്ക് ഹോളിവുഡിലുമുണ്ട് പിടി!

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗത്ത് ഇന്ത്യൻ സിനിമകൾ ആഗോളതലത്തിൽ വരെ ശ്രദ്ധനേടുകയും അവിടെയും ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. നോമിനേഷനുകൾ നേടുന്നതും അന്താരാഷ്ട്ര അവാർഡുകൾ നേടുന്നതും മുതൽ ആഗോളതലത്തിലെ ഫിലിം ഫെസ്റ്റിവലുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ വരെ, സൗത്ത് ഇന്ത്യൻ സിനിമകളുടെ മുന്നേറ്റം എടുത്തു പറയേണ്ടതാണ്. ദേശീയ അതിരുകൾ മറികടന്ന് ദക്ഷിണ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള ചില സൗത്ത് ഇന്ത്യൻ താരങ്ങൾ ഹോളിവുഡിൽ എത്തിയിട്ടുണ്ട്.

സിനിമയെ പല തലങ്ങളിൽ പുനർനിർവചിച്ച ഒരു താരമായാണ് കോളിവുഡിന്റെ ‘തലൈവ’യായ രജനികാന്തിനെ സിനിമാപ്രേമികൾ കാണുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് ഒരു ഹോളിവുഡ് ചിത്രത്തിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ സൂപ്പർസ്റ്റാർ ആണ് അദ്ദേഹം. ഡ്വൈറ്റ് എച്ച്. ലിറ്റിൽ സംവിധാനം ചെയ്ത 1988-ൽ പുറത്തിറങ്ങിയ ആക്ഷൻ അഡ്വഞ്ചർ ചിത്രമായ ബ്ലഡ്‌സ്റ്റോൺ എന്ന ചിത്രത്തിലാണ് താരം ഭാഗമായത്.രജനികാന്ത് ചെയ്ത ഒരേയൊരു ഹോളിവുഡ് ചിത്രമായിരുന്നു ഇത്. അദ്ദേഹത്തോടൊപ്പം ബ്രെറ്റ് സ്റ്റിംലിയും അന്ന നിക്കോളാസുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ചിത്രം പിന്നീട് തമിഴിലേക്ക് മൊഴിമാറ്റി ‘വൈരവേൽ’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. ഹോളിവുഡ് ചിത്രമാണെങ്കിലും ബംഗളൂരുവിലാണ് ചിത്രം കൂടുതലായും ചിത്രീകരിച്ചത്.

തമിഴിന് പുറമെ ബോളിവുഡിലും മുഖം കാണിച്ച താരമാണ് ധനുഷ്. 2018ൽ ദി എക്‌സ്‌ട്രാഓർഡിനറി ജേർണി ഓഫ് ദ ഫക്കീർ എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡിലെ അദ്ദേഹത്തിൻ്റെ അരങ്ങേറ്റം. കെൻ സ്കോട്ട് സംവിധാനം ചെയ്തത് റൊമെയ്ൻ പ്യൂർട്ടോലസ് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് അതേ പേരിൽ തന്നെ സിനിമ ഒരുക്കിയത്. 2022-ൽ ദി ഗ്രേ മാൻ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആൻ്റണിയും ജോ റുസ്സോയും സംവിധാനം ചെയ്ത മറ്റൊരു ക്ലാസിക് അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഇത്. രണ്ട് ചിത്രങ്ങളിലും തകർപ്പൻ പ്രകടനമാണ് ധനുഷ് കാഴ്ചവെച്ചത്.

സംഗീതസംവിധാനത്തിൽ മാത്രമല്ല, അഭിനയത്തിലും മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് ജിവി പ്രകാശ്. തമിഴകത്തെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ച താരം ഹോളിവുഡിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ ട്രാപ്പ് സിറ്റി എന്ന സിനിമയുടെ ഭാഗമായിരുന്നു ജിവി പ്രകാശ്. ടെൽ ഗണേശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബ്രാൻഡൻ ടി. ജാക്‌സൺ, ക്ലിഫ്റ്റൺ പവൽ, ഫിലിഷ്യ ലോയ്ഡ് എന്നിവരും താരത്തിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

കമൽഹാസൻ്റെ വിശ്വരൂപത്തിലും അതിൻ്റെ തുടർച്ചയായ വിശ്വരൂപം 2വിലും അഭിനയിച്ചതിനാണ് പൂജ കുമാർ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. വർഷങ്ങളായി ഈ നടി ഇന്ത്യൻ സിനിമയിലും അന്തർദ്ദേശീയ സിനിമയിലും കാലുറപ്പിച്ചു. തമിഴിലും തെലുങ്കിലുമായി ഒരുപോലെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.2010-ൽ തൻ്റെ ആദ്യ അമേരിക്കൻ ചിത്രമായ എനിതിംഗ് ഫോർ യു എന്ന ചിത്രത്തിലാണ് പൂജ കുമാർ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ഡ്രോയിംഗ് വിത്ത് ചോക്ക്, മാൻ ഓൺ എ ലെഡ്ജ്, ബ്രാൾ ഇൻ സെൽ ബ്ലോക്ക് 99 തുടങ്ങി നിരവധി ഹോളിവുഡ് പ്രോജക്റ്റുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനായി എത്തിയ ദേവാസുരത്തിലെ നായകനോളം പോന്ന മുണ്ടക്കൽ ശേഖരം എന്ന വില്ലനായി വന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നെപ്പോളിയൻ എന്ന നടനെ അറിയാത്തവർ ഉണ്ടാകില്ല. 1991-ൽ റിലീസായ പുതു നെല്ല് പുതു നാത്ത് എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായ താരം മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2019ൽ ക്രിസ്മസ് കൂപ്പൺ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം പുറത്തിറങ്ങിയ ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദി നൈൻ റൂജ് എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ട്രാപ്പ് സിറ്റിയിൽ ജിവി പ്രകാശിനൊപ്പം നെപ്പോളിധ്യാനും സ്‌ക്രീൻ സ്‌പേസ് പങ്കിട്ടിട്ടുണ്ട്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും